Posted On
date_range Updated On
date_range ഹൃദയാഘാതം: എടവണ്ണ സ്വദേശി ഖത്തറിൽ മരിച്ചു
ദോഹ: ഹൃദയാഘാതത്തെ തുടര്‍ന്ന് മലപ്പുറം എടവണ്ണ സ്വദേശി ഖത്തറിൽ മരിച്ചു. ഏറനാട് മണ്ഡലത്തിലെ എടവണ്ണ പത്തപ്പിരിയം സ്വദേശി കുറുവന്‍ പുലത്ത് ആസാദിൻെറ മകന്‍ കെ.പി ഹാഷിഫ് (32) ആണ് മരിച്ചത്. മദീന ഖലീഫയിലെ താമസസ്ഥലത്തുവെച്ച് ശനിയാഴ്ച ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരിക്കുകയായിരുന്നു. ഭാര്യ ഷംല ഒന്നര മാസം മുമ്പാണ് ഖത്തറിലെത്തിയത്. ഇരുവരും ഈ മാസം അവസാനം നാട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിലായിരുന്നു. സ്വകാര്യ കമ്പനിയിലെ എച്ച്.ആർ വിഭാഗത്തിൽ ജോലി ചെയ്യുകയായിരുന്നു ഹാഷിഫ്.
മുസൽമയാണ് മാതാവ്. സഹോദരങ്ങൾ: അസ്കർ ബാബു, അഫ്സൽ, അസ്ലം, അൻഫാസ്.
നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ഖത്തർ കെ.എം.സി.സി അല്‍ ഇഹ്സാന്‍ മയ്യിത്ത് പരിപാലന കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.