ദോഹ: ഉന്നത ഗുണനിലവാരത്തിലുള്ള ഉൽപന്നങ്ങള് താങ്ങാനാകുന്ന വിലയില്‍ സ്വന്തമാക്കാനുള്ള മികച്ച അവസരമൊരുക്കി ഖത്തറിലെ ലുലു ഔട്ട്ലെറ്റുകൾ. 10/15/20/30 പ്രമോഷനാണ് ലുലു തുടക്കം കുറിച്ചിരിക്കുന്നത്. വിവിധ വിഭാഗങ്ങളിലായി ആയിരത്തിലധികം ഉൽപന്നങ്ങളാണ് പ്രമോഷനിലൂടെ സ്വന്തമാക്കാം. മാര്‍ച്ച് ഏഴു വരെ പ്രമോഷന് തുടരും.
ഗ്രോസറി, ഫ്രഷ് ഫുഡ്, പഴവര്‍ഗങ്ങള്‍, പച്ചക്കറികള്‍, ഗാര്‍ഹികോപകരണങ്ങള്‍, വസ്ത്രങ്ങള്‍, ഫുട്ട്വെയര്, സൗന്ദര്യവര്‍ധക വസ്തുക്കള്‍, സ്പോർട്സ് ഐറ്റംസ്, ഗാര്‍ഹിക അലങ്കാരോൽപന്നങ്ങള്, ലഗേജ്, സ്റ്റേഷനറി, കളിപ്പാട്ടങ്ങള്‍, ഇലക്ട്രോണിക്സ് എന്നിവയെല്ലാം പ്രമോഷെൻറ ഭാഗമാണ്.
ഹോട്ട് ഫുഡ് ആൻഡ് ബേക്കറി വിഭാഗത്തിലും നൂതനമായ വാല്യൂ കോംബോ ഓഫറുകള്‍ ഒരുക്കിയിട്ടുണ്ട്. അറബിക്, വെസ്റ്റേണ്‍, ചൈനീസ്, സൗത്ത് ഇന്ത്യന്‍, നോര്‍ത്ത് ഇന്ത്യന്‍ ഉൾപ്പെടെയുള്ള രുചി വൈവിധ്യങ്ങളും വ്യത്യസ്തമാര്‍ന്ന ബേക്കറി ഉൽപന്നങ്ങളുമാണ് ഈ വിഭാഗത്തില്‍ ഒരുക്കിയിരിക്കുന്നത്. ഇലക്ട്രോണിക്സ്, ഐ.ടി ഉൽപന്നങ്ങള്, കാമറകള്‍ തുടങ്ങിയവക്കും മികച്ച വിലയില്‍ ആകര്‍ഷകമായ പ്രമോഷനുണ്ട്.
ലുലു ഔട്ട്ലെറ്റുകളില് ‘ഹാഫ് പേ ബാക്ക്’ പ്രമോഷനും തുടങ്ങി. ഈ പ്രമോഷനും മാര്‍ച്ച് ഏഴു വരെ തുടരും. റെഡിമെയ്ഡ് വസ്ത്രങ്ങള്‍, സാരികള്‍, ചുരിദാര്‍, ഫുട്വെയര്, ലേഡീസ് ബാഗ്, കുട്ടികളുടെ വിവിധ ഉല്പന്നങ്ങള്, തെരഞ്ഞെടുത്ത സണ്‍ഗ്ലാസുകള്‍ തുടങ്ങിയ വിഭാഗങ്ങളിലാണ് പ്രമോഷന്. 200 റിയാലിന് പര്‍ച്ചേസ് ചെയ്യുന്ന ഉപഭോക്താക്ക ള്‍ക്ക്100 റിയാലിെൻറ ഗിഫ്റ്റ് വൗച്ചര്‍ ലഭിക്കും.
നെസ്ലെ ഖത്തറുമായി സഹകരിച്ച് നെസ്കഫെ ഉൽപന്നങ്ങളിലും പ്രമോഷന് തുടരുന്നു. 25 റിയാലിന് നെസ്ലെ ഉൽപന്നങ്ങള് വാങ്ങിയാല്‍ മാതൃരാജ്യത്തേക്കു പോകുന്നതിനുള്ള വിമാന ടിക്കറ്റ് ലഭിക്കുന്നതിനുള്ള നറുക്കെടുപ്പില്‍ പങ്കെടുക്കാം. എട്ടു പേർക്ക് സൗജന്യമായി നാട്ടിലേക്ക് തിരിക്കാനുള്ള അവസരം ലഭിക്കും. മാര്‍ച്ച് ആറുവരെ ഈ ഓഫര്‍ തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.