ദോഹ: മുസ്ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കെ.എം.സി.സി ഖത്തർ ഉപദേശക സമിതി അംഗം സഫാരി സൈനുൽ ആബിദീന് കെ.എം.സി.സി ഖത്തർ സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. തുമാമയിലെ കെ.എം.സി.സി ആസ്ഥാനത്ത് നടന്ന പരിപാടി പൊതുജന പങ്കാളിത്തം കൊണ്ടും പ്രൗഢമായ സദസ്സ് കൊണ്ടും മികവുറ്റതായി.
നാലരപ്പതിറ്റാണ്ടായി കെ.എം.സി.സി ഖത്തറിന്റെ വിവിധ നേതൃനിരയിലെ തന്റെ പഴയകാല സഹപ്രവർത്തകരുടെയും നേതാക്കളുടെയും സാന്നിധ്യത്തിൽ സംസ്ഥാന കമ്മിറ്റി നൽകിയ സ്നേഹോഷ്മളമായ സ്വീകരണം മികച്ചതും ഹൃദയഹാരിയുമാണെന്ന് മറുപടി പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് ഡോ. അബ്ദുൽ സമദിന്റെ അധ്യക്ഷതയിൽ നടന്ന സ്വീകരണ സംഗമം ഉപദേശക സമിതി ചെയർമാൻ എം.പി. ഷാഫി ഹാജി ഉദ്ഘാടനം ചെയ്തു.
എസ്.എ.എം ബഷീർ, എ.പി. അബ്ദുറഹിമാൻ, റഹീം പി.കെ. എന്നിവർ ആശംസ നേർന്നു. കെ.എം.സി.സി ഖത്തർ സംസ്ഥാന കമ്മിറ്റി, ഉപദേശക സമിതി, ജില്ല കമ്മിറ്റികളായ കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, തൃശൂർ, സൗത്ത് സോൺ, തിരുവനന്തപുരം, അൽഖോർ ഏരിയ, കൂത്തുപറമ്പ് മണ്ഡലം, മയ്യത്ത് പരിപാലന കമ്മറ്റി, സ്പോർട്സ് വിങ്, സോഷ്യൽ ഗാർഡ്, വനിതാ വിങ് എന്നീ കമ്മിറ്റികളെ പ്രതിനിധീകരിച്ച് ആദരങ്ങൾ കൈമാറി. നേതാക്കളായ പി.വി. മുഹമ്മദ് മൗലവി, അടിയോട്ടിൽ അഹമദ്, സി.വി. ഖാലിദ്, മുഹമ്മദലി ഹാജി, സകരിയ മാണിയൂർ, ജാഫർ തയ്യിൽ, അഫ്സൽ വടകര തുടങ്ങിയവർ സംബന്ധിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി സലീം നാലകത്ത് സ്വാഗതവും ട്രഷറർ പി.എസ്.എം. ഹുസൈൻ നന്ദിയും പറഞ്ഞു. ഭാരവാഹികളായ അൻവർ ബാബു, ടി.ടി.കെ. ബഷീർ, ആദം കുഞ്ഞി, അബൂബക്കർ പുതുക്കുടി, സിദ്ദീഖ് വാഴക്കാട്, അഷ്റഫ് ആറളം, അലി മൊറയൂർ, താഹിർ താഹക്കുട്ടി, വി.ടി.എം. സാദിഖ്, സൽമാൻ എളയടം, സമീർ മുഹമ്മദ്, ഫൈസൽ കേളോത്ത് എന്നിവർ നേതൃത്വം നൽകി. ഉപദേശക സമിതി അംഗങ്ങൾ, വിവിധ ജില്ല, ഏരിയ, മണ്ഡലം, പഞ്ചായത്ത്, മുനിസിപ്പൽ, സബ് കമ്മിറ്റികൾ എന്നിവയുടെ ഭാരവാഹികളും പ്രവർത്തകരും സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.