ദോഹ: ഖത്തർ കെ.എം.സി.സി പാലക്കാട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച ചർച്ച സദസ്സ് കെ.എം.സി.സി സ ംസ്ഥാന പ്രസിഡൻറ് എസ്.എ.എം ബഷീർ ഉദ്ഘാടനം ചെയ്തു. മനുഷ്യത്വത്തിനെതിരായ പ്രവർത്തന ങ്ങളിൽനിന്ന് ഭരണകൂടം പിന്മാറണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പറയാൻ ഭയപ്പെട്ട സമൂഹത്തിന് തുറന്നെതിർക്കാനുള്ള ഊർജമാണ് പൗരത്വ നിയമത്തിനെതിരായ പോരാട്ടത്തിലൂടെ തിരിച്ചുപിടിച്ചതെന്ന് അടയാളം ഖത്തർ പ്രതിനിധി പ്രദോഷ് കുമാർ അഭിപ്രായപ്പെട്ടു.
ഷഫീഖ് ആലുങ്ങൽ, എം. മൊയ്തീൻകുട്ടി എന്നിവരും പങ്കെടുത്തു. ജില്ല കെ.എം.സി.സി ആക്ടിങ് പ്രസിഡൻറ് പി.എം. നാസർ ഫൈസി അധ്യക്ഷത വഹിച്ചു. ജില്ല കൾചറൽ വിങ് സംഘടിപ്പിച്ച പ്രബന്ധരചന മത്സര വിജയികളെ ചെയർമാൻ എ. അബ്ദുൽ ലത്തീഫ് പ്രഖ്യാപിച്ചു. ടി.പി.എം അലി, അബ്ദുൽ ഗഫൂർ ചള്ളിയിൽ എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. ജില്ല ഭാരവാഹികളായ വി.ടി.എം സാദിഖ്, പി.പി. ജാഫർ സാദിഖ് എന്നിവർ സംസാരിച്ചു. ഹനീഫ ബക്കർ, കെ.പി.ടി. ഹക്കീം, എം.കെ. ബഷീർ, പി.പി. അഷ്റഫ്, അമീർ തലക്കശ്ശേരി, സുലൈമാൻ ആലത്തൂർ നേതൃത്വം നൽകി .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.