ഖത്തറിൽ നിന്ന്​ ചാർ​ട്ടേർഡ്​ വിമാനങ്ങൾ, പ്രതീക്ഷകൾക്ക്​ ചിറക്​ മുളക്കുന്നു

ദോഹ: കോവിഡിൻെറ പശ്​ചാത്തലത്തിൽ നാട്ടിലേക്ക്​ മടങ്ങാനാഗ്രഹിക്കുന്നവർക്കായി വിവിധ സംഘടനകൾ ഖത്തറിൽ  നിന്ന്​ ചാർ​ട്ടേർഡ്​ വിമാനങ്ങൾക്കായി സജീവമായി രംഗത്ത്​. ഇത്തരം വിമാനസർവീസ്​ നടത്താൻ വിവിധ സംഘടനകൾക്കും  സ്​ഥാപനങ്ങൾക്കും കേന്ദ്രസർക്കാർ തത്വത്തിൽ അനുമതി നൽകിയിരുന്നു. ഇതോടെയാണ്​ പ്രതീക്ഷകൾക്ക്​  ചിറകുമുളച്ചിരിക്കുന്നത്​. കെ.എം.സി.സി ഖത്തറിൽ നിന്ന്​ ചാർ​ട്ടേഡ്​ വിമാനസർവീസ്​ നടത്തുമെന്നും യാത്ര ചെയ്യാനാഗ്രഹിക്കുന്നവരുടെ മുൻഗണനാ പട്ടിക തയ്യാറാക്കുന്നതിനായി അപേക്ഷകള്‍ ക്ഷണിച്ചതായും സംസ്​ ഥാനപ്രസിഡൻറ്​ എസ്​.എ.എം ബഷീർ അറിയിച്ചു.

https://docs.google.com/forms/d/e/1FAIpQLSflpRGZEQ8bvRGEtYlQX2F0SzaQQGj8UoU-VlQSH5ld4c5WzA/viewform എന്ന ലിങ്കിലൂടെ അപേക്ഷിക്കാം. അതേസമയം, പ്രത്യേകം ചാർട്ട്​ ചെയ്യുന്ന വിമാനങ്ങളെല്ലാം സർക്കാറിൻെറ അനുമതികൾക്കും അംഗീകാരങ്ങൾക്കും ആശ്രയിച്ചായിരിക്കുമെന്നും അപേക്ഷ നൽകിയതുകൊണ്ട്​ മാത്രം  യാത്ര ഉറപ്പാകുന്നില്ലെന്നും കെ.എം.സി.സി അറിയിച്ചു.   

രോഗികൾ, ഗർഭിണികൾ, തൊഴിലില്ലാതെ ബുദ്ധിമുട്ടുന്നവര്‍, ഉന്നതവിദ്യാഭ്യാസത്തിനു വേണ്ടി നാട്ടിലേക്ക് പോകുന്ന  വിദ്യാര്‍ഥികള്‍, സന്ദർശന വിസയുടെ കാലാവധി കഴിഞ്ഞിട്ടും തിരികെ പോകാൻ കഴിയാത്തവർ, മുതിർന്ന പൗരൻമാർ, അവധി കിട്ടിയിട്ടും നാട്ടിലേക്ക് പോവാൻ കഴിയാത്തവര്‍, ദീര്‍ഘകാല അവധിയിലുള്ളവര്‍, സ്വമേധയാ തിരികെ പോകാന്‍ ആഗ്രഹിക്കുന്നവർ തുടങ്ങിയവർക്കും‍ അവരുടെ കുടുംബങ്ങൾക്കും മുൻഗണന നല്‍കും. നിയമാനുസൃതമായ രേഖകളുള്ളവരും ഖത്തര്‍ നിയമപ്രകാരം യാത്രകള്‍ക്ക് വിലക്കില്ലാത്തവരും മാത്രമേ രജിസ്​റ്റർ ചെയ്യേണ്ടതുള്ളൂ. 

അതേസമയം, ടിക്കറ്റിന്​ പണം ഇല്ലാത്ത അർഹർക്ക്​ സൗജന്യമായി  വിമാനടിക്കറ്റ്​ നൽകുന്ന ഗൾഫ്​മാധ്യമംമീഡിയാവൺ ‘മിഷൻ വിങ്​സ്​ ഓഫ്​ കംപാഷൻ’ പദ്ധതിക്ക്​ കീഴിലും ചാർ​ട്ടേഡ്​  വിമാനങ്ങൾക്കുള്ള ശ്രമം നടക്കുന്നുണ്ടെന്ന്​ എക്​സിക്യുട്ടീവ്​ കമ്മിറ്റി ചെയർമാൻ റഹീം ഓമശ്ശേരി പറഞ്ഞു.
 കോൺഗ്രസ്​ പ്രവാസി സംഘടനയായ ഇൻകാസും ഇത്തരം വിമാനങ്ങൾക്കായി ശ്രമിക്കുന്നുണ്ടെന്നും അധികൃതരുടെ  അംഗീകാരത്തിനായി കാത്തിരിക്കുകയാണെന്നും സംസ്​ഥാന പ്രസിഡൻറ്​ സമീർ ഏറാമല പറഞ്ഞു. 

അതേസമയം പ്രവാസി മടക്കയാത്രയിൽ ഖത്തറിൽ നിന്നുള്ള പുതിയ വിമാനം 172 യാത്രക്കാരുമായി വെള്ളിയാഴ്​ച രാത്രി എട്ടിന്​ കണ്ണൂർ വിമാനത്താവളത്തിലെത്തി. ദോഹ സമയം പ്രാദേശിക സമയം ഉച്ചയ്ക്ക് 01.15 നാണ്​ വിമാനം പുറപ്പെട്ടത്​. മേയ്​ 30ന്​ കൊച്ചിയിലേക്കാണ് രണ്ടാം സര്‍വീസ്. ദോഹയില്‍ നിന്നും ഉച്ചയ്ക്ക് 2.35 ന് പുറപ്പെട്ട് ഇന്ത്യന്‍ സമയം 9.30ന് കൊച്ചിയിലെത്തും. ജൂണ്‍ രണ്ടിന് കൊച്ചിയിലേക്ക് തന്നെയാണ് മൂന്നാമത്തെ സര്‍വീസും. 

ദോഹയില്‍ നിന്നും ഉച്ചയ്ക്ക് 2.35ന് പുറപ്പെട്ട് ഇന്ത്യന്‍ സമയം 9.30 ന് കൊച്ചിയിലെത്തും. ജൂണ്‍ മൂന്നിന് തിരുവനന്തപുരത്തേക്കാണ് നാലാമത്തെ സര്‍വീസ്. ദോഹയില്‍ നിന്നും ഉച്ച തിരിഞ്ഞ് 3.45 ന് പുറപ്പെട്ട് ഇന്ത്യന്‍ സമയം രാത്രി പതിനൊന്നിന് തിരുവനന്തപുരത്തെത്തും. ജൂണ്‍ നാലിന് വീണ്ടും കണ്ണൂരിലേക്കാണ് അഞ്ചാമത്തെ സര്‍വീസ്. ദോഹയില്‍ നിന്നും ഉച്ചയ്ക്ക് 01.15ന് പുറപ്പെട്ട് ഇന്ത്യന്‍ സമയം രാത്രി എട്ടിന് കണ്ണൂരെത്തും.

Latest Video:

Full View

Tags:    
News Summary - KMCC Chartered Flight from Qatar to Kerala -Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.