‘അറേബ്യൻ ഗൾഫ് സെക്യൂരിറ്റി -4’ പരിശീലനങ്ങൾക്ക് സമാപനം

ദോഹ: ഗൾഫ് രാജ്യങ്ങളുടെ സംയുക്ത സുരക്ഷ സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച ‘അറേബ്യൻ ഗൾഫ് സെക്യൂരിറ്റി -4’ സമാപന ചടങ്ങിൽ പങ്കെടുക്കാൻ ജി.സി.സി രാജ്യങ്ങളിൽനിന്നുള്ള വിവിധ പ്രതിരോധ മന്ത്രിമാർ ദോഹയിലെത്തി. ജി.സി.സി രാജ്യങ്ങളിൽനിന്നുള്ള നേതാക്കളെ ഖത്തർ ആഭ്യന്തര മന്ത്രിയും ആഭ്യന്തര സുരക്ഷ സേനയായ ലെഖ് വിയ കമാൻഡറുമായ ശൈഖ് ഖലീഫ ബിൻ ഹമദ് ബിൻ ഖലീഫ ആൽഥാനി സ്വീകരിച്ചു.

യു.എ.ഇ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് സൈഫ് ബിൻ സയിദ് അൽ നഹ്യാൻ, ബഹ്‌റൈൻ ആഭ്യന്തര മന്ത്രി ജനറൽ ശൈഖ് റാഷിദ് ബിൻ അബ്ദുല്ല അൽ ഖലീഫ, ഒമാൻ ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ഫൈസൽ അൽ ബുസൈദി എന്നിവരെയാണ് സ്വീകരിച്ചത്. ജനുവരി 25ന് ആരംഭിച്ച അഭ്യാസത്തിൽ ജി.സി.സി അംഗരാജ്യങ്ങളിൽ നിന്നുള്ള സുരക്ഷ ഏജൻസികളും സേനകളുമാണ് പങ്കെടുത്തത്.

കൂടാതെ, വിവിധ പ്രതികൂല സാഹചര്യങ്ങളെയും വെല്ലുവിളികളെയും നേരിടുന്നതിന് വൈദഗ്ധ്യവും പരിശീലനവും നൽകുന്നതിനായി യു.എസ് സുരക്ഷ യൂനിറ്റുകളും സൈനിക അഭ്യാസത്തിന്റെ ഭാഗമായി. ഇതിനിടെ ജി.സി.സി രാജ്യങ്ങളിലെ നേതാക്കൾ കൂടിക്കാഴ്ചയും നടത്തി.

Tags:    
News Summary - ‘Arabian Gulf Security-4’ training conclude

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.