ആ​ഭ്യ​ന്ത​ര മ​ന്ത്രി ശൈ​ഖ് ഖ​ലീ​ഫ ബി​ൻ ഹ​മ​ദ് ബി​ൻ ഖ​ലീ​ഫ ആ​ൽ​ഥാ​നി, യു.​കെ ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി ഷ​ബാ​ന മ​ഹ്മൂ​ദു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​ക്കി​ടെ

സു​ര​ക്ഷ സ​ഹ​ക​ര​ണം; ഖ​ത്ത​റും യു.​കെ​യും ധാ​ര​ണ​പ​ത്ര​ത്തി​ൽ ഒ​പ്പു​വെ​ച്ചു

ദോ​ഹ:​ സു​ര​ക്ഷ മേ​ഖ​ല​യി​ൽ സ​ഹ​ക​ര​ണം ശ​ക്ത​മാ​ക്കാ​ൻ ഖ​ത്ത​റും യു.​കെ​യും. ഇ​തു​സം​ബ​ന്ധി​ച്ച നി​ർ​ണാ​യ​ക ക​രാ​റു​ക​ളി​ൽ ഇ​രു രാ​ഷ്ട്ര​ങ്ങ​ളും ഒ​പ്പു​വെ​ച്ചു. ​

ഖ​ത്ത​ർ ആ​ഭ്യ​ന്ത​ര മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര സു​ര​ക്ഷ സേ​ന​യാ​യ ല​ഖ്‌​വി​യ​യു​ടെ ക​മാ​ൻ​ഡ​റു​മാ​യ ശൈ​ഖ് ഖ​ലീ​ഫ ബി​ൻ ഹ​മ​ദ് ബി​ൻ ഖ​ലീ​ഫ ആ​ൽ​ഥാ​നി, യു.​കെ ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി ഷ​ബാ​ന മ​ഹ്മൂ​ദു​മാ​യി ല​ണ്ട​നി​ൽ ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​ക്കി​ടെ​യാ​ണ് ക​രാ​റി​ൽ ഒ​പ്പു​വെ​ച്ച​ത്. ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ത്തി​ന്റെ ഭാ​ഗ​മാ​യി ല​ണ്ട​നി​ലെ​ത്തി​യ​പ്പോ​ഴാ​ണ് ശൈ​ഖ് ഖ​ലീ​ഫ ബി​ൻ ഹ​മ​ദ് ബി​ൻ ഖ​ലീ​ഫ ആ​ൽ​ഥാ​നി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്. കു​റ്റ​കൃ​ത്യ​ങ്ങ​ൾ ത​ട​യു​ന്ന​തി​നും സു​ര​ക്ഷ ശ​ക്ത​മാ​ക്കു​ന്ന​തി​നു​മാ​യി ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ ഉ​ഭ​യ​ക​ക്ഷി സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് ഇ​രു​നേ​താ​ക്ക​ളും ച​ർ​ച്ച ചെ​യ്തു.

കൂ​ടാ​തെ, ഖ​ത്ത​ർ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​വും ല​ഖ്‌​വി​യ​യും യു.​കെ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​വും ത​മ്മി​ൽ ര​ണ്ട് പ്ര​ധാ​ന ധാ​ര​ണ​പ​ത്ര​ങ്ങ​ളി​ൽ ഒ​പ്പു​വെ​ച്ചു. കു​റ്റ​കൃ​ത്യ​ങ്ങ​ൾ ത​ട​യു​ന്ന​തി​നും ക്ര​മ​സ​മാ​ധാ​നം നി​ല​നി​ർ​ത്തു​ന്ന​തി​നും സം​യു​ക്ത​മാ​യി പ്ര​വ​ർ​ത്തി​ക്കു​ക, പ്ര​തി​സ​ന്ധി​ക​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ലും വ​ലി​യ കാ​യി​ക -സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ​ക്ക് പ​ര​സ്പ​ര സു​ര​ക്ഷ​യും സ​ഹ​ക​ര​ണ​വും ഉ​റ​പ്പാ​ക്കു​ക തു​ട​ങ്ങി​യ ല​ക്ഷ്യ​ങ്ങ​ളോ​ടെ​യാ​ണ് ധാ​ര​ണ​പ​ത്ര​ങ്ങ​ളി​ൽ ഇ​രു രാ​ജ്യ​ങ്ങ​ളും ഒ​പ്പു​വെ​ച്ച​ത്. കൂ​ടാ​തെ ഇ​രു രാ​ജ്യ​ങ്ങ​ളി​ലെ​യും സു​ര​ക്ഷ സ്ഥാ​പ​ന​ങ്ങ​ൾ ത​മ്മി​ലു​ള്ള വി​വ​ര കൈ​മാ​റ്റം, വി​ദ​ഗ്ധ പ​രി​ശീ​ല​നം, സാ​ങ്കേ​തി​ക​വി​ദ്യ പ​ങ്കു​വെ​ക്ക​ൽ എ​ന്നി​വ ശ​ക്ത​മാ​ക്കും. സൈ​ബ​ർ കു​റ്റ​കൃ​ത്യ​ങ്ങ​ൾ ത​ട​യു​ന്ന​തി​നും ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്റ​ലി​ജ​ൻ​സ് ഉ​യ​ർ​ത്തു​ന്ന വെ​ല്ലു​വി​ളി​ക​ളെ നേ​രി​ടു​ന്ന​തി​നും സം​ഘ​ടി​ത കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​നും ഇ​രു​രാ​ജ്യ​ങ്ങ​ളും കൈ​കോ​ർ​ക്കും.

​ഖ​ത്ത​റും ബ്രി​ട്ട​നും ത​മ്മി​ലു​ള്ള ത​ന്ത്ര​പ​ര​മാ​യ പ​ങ്കാ​ളി​ത്തം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​താ​ണ് ഈ ​പു​തി​യ നീ​ക്കം. പൊ​തു​വാ​യ താ​ൽ​പ​ര്യ​മു​ള്ള മേ​ഖ​ല​ക​ളി​ൽ സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കാ​ൻ ഇ​രു​രാ​ജ്യ​ങ്ങ​ളും പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്ന് യോ​ഗം വി​ല​യി​രു​ത്തി.

Tags:    
News Summary - Security cooperation; Qatar and UK sign MoU

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.