സൗദി പ്രതിരോധമന്ത്രി ഖത്തർ അമീറുമായി കൂടിക്കാഴ്ച നടത്തി

​ദോഹ: മേഖലയിലെ പുതിയ സംഭവവികാസങ്ങൾ ചർച്ച ചെയ്ത് സൗദി അറേബ്യയുടെ പ്രതിരോധ മന്ത്രി അമീർ ഖാലിദ് ബിൻ സൽമാൻ ബിൻ അബ്​ദുൽ അസീസ് അൽസഊദുമായി ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി കൂടിക്കാഴ്ച നടത്തി. അമീരി ദിവാനിലെ ഓഫിസിൽവെച്ചാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്.

കൂടിക്കാഴ്ചക്കിടെ സൗദി ഭരണാധികാരി സൽമാൻ ബിൻ അബ്​ദുൽ അസീസ് അൽസഊദി​ന്റെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്​ദുൽ അസീസ് അൽ സഊദി​ന്റെയും ആശംസകൾ സൗദി പ്രതിരോധ മന്ത്രി ഖത്തർ അമീറിനെ അറിയിച്ചു. ഖത്തറിലെ ജനങ്ങൾക്ക് കൂടുതൽ പുരോഗതിയും ക്ഷേമവും നേർന്നു.

ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധവും അവ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും നേതാക്കൾ ചർച്ച ചെയ്തു. പരസ്പര താൽപര്യമുള്ള വിവിധ വിഷയങ്ങളും പങ്കുവെച്ചു. ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്​ദുറഹ്മാൻ ബിൻ ജാസിം ആൽഥാനിയും മറ്റ് മുതിർന്ന മന്ത്രിമാരും സന്നിഹിതരായിരുന്നു.

Tags:    
News Summary - Saudi Defense Minister meets with Qatari Emir

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.