കെ.സി. സാബു, തൻസീം കുറ്റ്യാടി, അൻസാർ അരിമ്പ്ര,
ഹുസൈൻ കടന്നമണ്ണ
ദോഹ: ഖത്തറിലെ ഇന്ത്യക്കാരായ ഗ്രന്ഥകാരന്മാരുടെ കൂട്ടായ്മായ ഖത്തർ ഇന്ത്യൻ ഓഥേഴ്സ് ഫോറത്തിന് 2026-28 കാലയളവിലേക്ക് പുതിയ നേതൃത്വം നിലവിൽ വന്നു. ഡോ. കെ.സി. സാബു (പ്രസിഡന്റ്), തൻസീം കുറ്റ്യാടി (ജനറൽ സെക്രട്ടറി), അൻസാർ അരിമ്പ്ര (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. ഹുസൈൻ കടന്നമണ്ണ ആണ് ഗവേണിങ് ബോഡി ചെയർമാൻ. വൈസ് പ്രസിഡന്റുമാരായി മജീദ് പുതുപ്പറമ്പ്, ഷംന ആസ്മി, അഷ്റഫ് മടിയാരി എന്നിവരും ജോയന്റ് സെക്രട്ടറിമാരായി ഷംല ജഹ്ഫർ, മുരളി വാളൂരാൻ, ചിത്ര ശിവൻ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.
ശോഭ നായർ, നസീർ പാനൂർ, ഷമിന ഹിഷാം, നജിത പുന്നയൂർക്കുളം, ഫസലൂർ റഹ്മാൻ കൊടുവള്ളി, ഷരീഫ് സി.പി., റഷീദ് കെ. മുഹമ്മദ്, ജാബിർ റഹ്മാൻ, ശ്രീനാഥ് ശങ്കരൻകുട്ടി, സുരേഷ് കൂവ്വാട്ട്, അൻവർ ബാബു, സലാം മാട്ടുമ്മൽ എന്നിവരാണ് പ്രവർത്തക സമിതി അംഗങ്ങൾ. നാസ്കോ കോൺഫറൻസ് ഹാളിൽ നടന്ന വാർഷിക ജനറൽ ബോഡിയിൽ സലിം നാലകത്ത്, ഷാഫി പി.സി. പാലം എന്നിവർ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. എം.ടി. നിലമ്പൂർ, സ്മിത പൗലോസ്, ഫൈസൽ അബൂബക്കർ, ജലീൽ കുറ്റ്യാടി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.