അ​ഗ്രി​ടെ​ക് ഇ​ന്റ​ർ​നാ​ഷ​ന​ൽ അ​ഗ്ര​ക​ൾ​ച​റ​ൽ എ​ക്സി​ബി​ഷ​ൻ (ഫ​യ​ൽ പ​ടം)

കാ​ർ​ഷി​ക വൈ​വി​ധ്യ​വു​മാ​യി അ​ഗ്രി​ടെ​ക് എ​ക്സി​ബി​ഷ​ൻ

ദോ​ഹ: ഖ​ത്ത​ർ മു​നി​സി​പ്പാ​ലി​റ്റി മ​ന്ത്രാ​ല​യം സം​ഘ​ടി​പ്പി​ക്കു​ന്ന 13ാമ​ത് ഇ​ന്റ​ർ​നാ​ഷ​ന​ൽ അ​ഗ്ര​ക​ൾ​ച​റ​ൽ എ​ക്സി​ബി​ഷ​ൻ ‘അ​ഗ്രി​ടെ​ക് 2026’ ഫെ​ബ്രു​വ​രി 12 മു​ത​ൽ 16 വ​രെ ക​താ​റ ക​ൾ​ച​റ​ൽ വി​ല്ലേ​ജി​ൽ ന​ട​ക്കും. സ​ർ​ക്കാ​ർ മേ​ഖ​ല​ക​ൾ, സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ, പ്രാ​ദേ​ശി​ക -അ​ന്ത​ർ​ദേ​ശീ​യ ക​മ്പ​നി​ക​ൾ, കാ​ർ​ഷി​ക വി​ദ​ഗ്ധ​ർ എ​ന്നി​വ​രു​ൾ​പ്പെ​ടെ 400ല​ധി​കം പ​വി​ലി​യ​നു​ക​ളു​മാ​യി വി​പു​ല​മാ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യാ​ണ് അ​ഗ്ര​ക​ൾ​ച​റ​ൽ എ​ക്സി​ബി​ഷ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. വി​ശാ​ല​മാ​യ സ്ഥ​ല​സൗ​ക​ര്യ​വും അ​ന്താ​രാ​ഷ്ട്ര പ​ങ്കാ​ളി​ത്ത​വും ഉ​റ​പ്പാ​ക്കി പ്ര​ദ​ർ​ശ​ന​ത്തി​ന്റെ ഏ​റ്റ​വും വ​ലി​യ പ​തി​പ്പാ​യി​രി​ക്കും ഇ​ത്ത​വ​ണ സം​ഘ​ടി​പ്പി​ക്കു​ക. ഭ​ക്ഷ്യ​സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നും പു​തി​യ നി​ക്ഷേ​പ അ​വ​സ​ര​ങ്ങ​ൾ ക​ണ്ടെ​ത്തു​ന്ന​തി​നും ഇ​ത് സ​ഹാ​യി​ക്കും.

കാ​ർ​ഷി​ക ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്കും, കൃ​ഷി​ക്ക് ആ​വ​ശ്യ​മാ​യ ചെ​റു ഉ​പ​ക​ര​ണ​ങ്ങ​ൾ മു​ത​ൽ യ​ന്ത്ര​വ​ത്കൃ​ത സാ​മ​ഗ്രി​ക​ൾ, വൈ​വി​ധ്യ ത​രം തേ​നു​ക​ള്‍, പ​ച്ച​ക്ക​റി -പ​ഴ വ​ര്‍ഗ​ങ്ങ​ള്‍, ക​ര​കൗ​ശ​ല ഉ​ല്‍പ​ന്ന​ങ്ങ​ള്‍, സൗ​ന്ദ​ര്യ​വ​ര്‍ധ​ക സാ​മ​ഗ്രി​ക​ള്‍, അ​രി-​ഭ​ക്ഷ്യ എ​ണ്ണ തു​ട​ങ്ങി പ​ല​വ്യ​ഞ്ജ​ന​ങ്ങ​ള്‍ വ​രെ കാ​ര്‍ഷി​ക പ്ര​ദ​ര്‍ശ​ന​മാ​യ അ​ഗ്രി​ടെ​ക്കി​ല്‍ നി​ന്ന് വാ​ങ്ങാ​നും പ​രി​ച​യ​പ്പെ​ടാ​നും അ​വ​സ​ര​മു​ണ്ട്. കൃ​ഷി, ഭ​ക്ഷ്യ​സു​ര​ക്ഷ, ലൈ​വ് സ്റ്റോ​ക്ക്, ഫി​ഷ​റീ​സ് മേ​ഖ​ല​ക​ളി​ലെ ഉ​ല്‍പ​ന്ന​ങ്ങ​ളും സേ​വ​ന​ങ്ങ​ളു​മാ​ണു​ള്ള​ത്. ഖ​ത്ത​രി കാ​ര്‍ഷി​ക മേ​ഖ​ല​യു​ടെ പു​രോ​ഗ​തി ല​ക്ഷ്യ​മി​ടു​ന്ന​തി​നാ​ല്‍ പ്ര​ദ​ര്‍ശ​ന​ത്തി​ന് പ്ര​ത്യേ​ക പ്രാ​ധാ​ന്യ​മു​ണ്ടെ​ന്ന് സം​ഘാ​ട​ക​ര്‍ അ​റി​യി​ച്ചു. കാ​ർ​ഷി​ക മേ​ഖ​ല​യി​ലു​ണ്ടാ​യ രാ​ജ്യ​ത്തി​ന്റെ ദ്രു​ത​ഗ​തി​യി​ലു​ള്ള മു​ന്നേ​റ്റ​വും സു​സ്ഥി​ര​മാ​യ കാ​ർ​ഷി​ക വ്യ​വ​സ്ഥ കെ​ട്ടി​പ്പ​ടു​ക്കാ​നു​ള്ള കാ​ഴ്ച​പ്പാ​ടും പ്ര​ക​ട​മാ​ക്കു​ന്ന​താ​ണ് പ്ര​ദ​ർ​ശ​ന​മെ​ന്ന് അ​ഗ്രി​ക​ൾ​ച​ർ അ​ഫ​യേ​ഴ്സ് ഡി​പാ​ർ​ട്ട്മെ​ന്റ് ഡ​യ​റ​ക്ട​റും സം​ഘാ​ട​ക സ​മി​തി അ​ധ്യ​ക്ഷ​നു​മാ​യ യൂ​സ​ഫ് ഖാ​ലി​ദ് അ​ൽ ഖു​ലൈ​ഫി പ​റ​ഞ്ഞു. സാം​സ്കാ​രി​ക പ്രാ​ധാ​ന്യ​വും സ​ന്ദ​ർ​ശ​ക​രെ ആ​ക​ർ​ഷി​ക്കാ​നു​ള്ള ക​ഴി​വും ക​ണ​ക്കി​ലെ​ടു​ത്താ​ണ് പ്ര​ദ​ർ​ശ​ന​ത്തി​നാ​യി 'ക​താ​റ' തി​ര​ഞ്ഞെ​ടു​ത്ത​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ്ര​ദ​ർ​ശ​ന​ത്തി​ന്റെ പ്രാ​ധാ​ന്യം ജ​ന​ങ്ങ​ളി​ലെ​ത്തി​ക്കാ​ൻ അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ വി​പു​ല​മാ​യ മീ​ഡി​യ പ്ലാ​ൻ ത​യാ​റാ​ക്കി​യ​താ​യി മ​ന്ത്രാ​ല​യ​ത്തി​ലെ പി.​ആ​ർ ഡ​യ​റ​ക്ട​ർ ഡോ. ​ഫൈ​ഖ അ​ബ്ദു​ല്ല അ​ഷ്ക​നാ​നി അ​റി​യി​ച്ചു.

40,000 ച​തു​ര​ശ്ര മീ​റ്റ​റി​ല​ധി​കം വി​സ്തൃ​തി​യി​ൽ ഒ​രു​ക്കി​യ വി​ശാ​ല​മാ​യ എ​ക്സി​ബി​ഷ​ൻ പ​വി​ലി​യ​നി​ൽ അ​ഞ്ച് ദി​വ​സ​ങ്ങ​ളി​ലാ​യി സ​സ്യ -മൃ​ഗ പ​രി​പാ​ല​നം, മ​ത്സ്യ​കൃ​ഷി, ഹോ​ർ​ട്ടി​ക​ൾ​ച​ർ, ഭ​ക്ഷ്യ​വ്യ​വ​സാ​യം, സ്മാ​ർ​ട്ട് അ​ഗ്രി​ക​ൾ​ച​റ​ൽ സി​സ്റ്റം​സ് എ​ന്നി​ങ്ങ​നെ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി സ്റ്റാ​ളു​ക​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

കൂ​ടാ​തെ, ക​ർ​ഷ​ക ച​ന്ത, തേ​ൻ വി​പ​ണി, ഈ​ന്ത​പ്പ​ഴ വി​പ​ണി, പൂ​ക്ക​ളു​ടെ വി​പ​ണി തു​ട​ങ്ങി​യ പ്ര​ത്യേ​ക മാ​ർ​ക്ക​റ്റു​ക​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്.ഹ​ലാ​ൽ സോ​ൺ, അ​നി​മ​ൽ ടെ​ന്റ്, ലൈ​വ് കു​ക്കി​ങ് സോ​ൺ, കു​ട്ടി​ക​ൾ​ക്കാ​യു​ള്ള കാ​ർ​ഷി​ക വ​ർ​ക്ക്‌​ഷോ​പ്പു​ക​ൾ തു​ട​ങ്ങി​യ വി​നോ​ദ​പ​രി​പാ​ടി​ക​ളും കാ​ർ​ഷി​ക പ്ര​ദ​ർ​ശ​ന​ത്തി​ന്റെ ഭാ​ഗ​മാ​യി ന​ട​ക്കും.

Tags:    
News Summary - Agritech exhibition with agricultural diversity

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.