വീര്‍ഗാഥ പെയിന്റിങ് മത്സരത്തില്‍ വിജയിച്ച നെംസിത് നിമ്പുരയെ ശാന്തിനികേതന്‍ ഇന്ത്യന്‍ സ്കൂള്‍ മാനേജ്മെന്റ് അഭിനന്ദിച്ചപ്പോൾ
ദോഹ: കേന്ദ്ര പ്രതിരോധ മന്ത്രാലയവും ഇന്ത്യന്‍ വിദ്യാഭ്യാസ മന്ത്രാലയവും സംയുക്തമായി സംഘടിപ്പിച്ച വീര്‍ഗാഥ 5.0 പെയിന്റിങ് മത്സരത്തില്‍ ശാന്തിനികേതന്‍ ഇന്ത്യന്‍ സ്കൂളിലെ എട്ടാംക്ലാസ് വിദ്യാർഥി നെംസിത് നിമ്പുരക്ക് അവാർഡ്. ആറാംതരം മുതല്‍ എട്ടാംതരം വരെയുള്ള വിഭാഗത്തിലാണ് നെംസിത് വിജയം വരിച്ചത്. ഇന്ത്യന്‍ സ്വാതന്ത്യസമര സേനാനികളുടെയും സായുധസേനയിലെ ധീരരായ വ്യക്തികളുടെയും കഥകള്‍ വിദ്യാര്‍ഥികളിലേക്ക് എത്തിക്കുന്നതിനായി കേന്ദ്ര പ്രതിരോധമന്ത്രാലയവും വിദ്യാഭ്യാസമന്ത്രാലയവും ചേര്‍ന്ന് നടപ്പാക്കിയ സംരംഭമാണ് വീര്‍ഗാഥ. ദേശീയ നായകന്മാരോടുള്ള സ്നേഹാദരങ്ങള്‍ പ്രതിഫലിപ്പിക്കുന്ന നെംസിത്തിന്റെ പെയിന്റിങ് ഏറെ ശ്രദ്ധേയമായി. റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ നെംസിത് നിമ്പുര അവാർഡ് ഏറ്റുവാങ്ങി. മികച്ച വിജയം വരിച്ച നെംസിത് നിമ്പുരയെ സ്കൂൾ മാനേജ്മെന്റ് അഭിനന്ദിച്ചു. നെംസിത്തിന് മാര്‍ഗനിര്‍ദേശം നല്കിയ ചിത്രകല അധ്യാപകന് കെ.വി.നൗഫല്‍, മറ്റ് അധ്യാപകര്‍, രക്ഷാകര്ത്താക്കള് എന്നിവരുടെ സേവനങ്ങളെ സ്കൂള്‍ മാനേജ്മെന്റ് പ്രശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.