ദോഹ: ലോകമെമ്പാടുമുള്ള ഫുട്ബാൾ ആരാധകരെ ആകർഷിച്ചുകൊണ്ട് ഖത്തറിൽ നടക്കുന്ന ഫൈനലിസിമ അടക്കമുള്ള ഖത്തർ ഫുട്ബാൾ ഫെസ്റ്റിവലിനോടനുബന്ധിച്ച് ഖത്തർ എയർവേസ് ഹോളിഡേസ് പ്രത്യേക ഫാൻ ട്രാവൽ പാക്കേജുകൾ പ്രഖ്യാപിച്ചു. ഫിഫ വേൾഡ് കപ്പിന് മുന്നോടിയായി ദോഹയിൽ നടക്കുന്ന ആവേശകരമായ ഫൈനലിസിമ അടക്കമുള്ള മത്സരങ്ങൾക്കായി ലോകമെമ്പാടുമുള്ള ഫുട്ബാൾ ആരാധകർ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഖത്തർ ഫുട്ബാൾ ഫെസ്റ്റിവലിനോടനുബന്ധിച്ച് മൂന്ന് തരത്തിലുള്ള പാക്കേജുകളാണ് ഖത്തർ എയർവേസ് ഒരുക്കിയിരിക്കുന്നത്. കൂടുതൽ വിവരങ്ങൾ ഖത്തർ എയർവേസ് വെബ്സൈറ്റിൽ ലഭ്യമാണ്. ടിക്കറ്റുകൾ qatarairways.com/footballfestival എന്ന വെബ്സൈറ്റ് വഴി ബുക്ക് ചെയ്യാം.
2024 ലെ കോപ്പ അമേരിക്ക ചാമ്പ്യന്മാരായ അർജന്റീനയും യുവേഫ ജേതാക്കളായ സ്പെയിനും തമ്മിൽ ഏറ്റുമുട്ടുന്ന ഫൈനലിസിമ മാർച്ച് 27ന് ലുസൈൽ സ്റ്റേഡിയത്തിൽ നടക്കും.
ഫൈനലിസിമക്ക് പുറമെ, ഏഷ്യൻ ഖത്തർ, അർജന്റീന, സ്പെയിൻ, ഈജിപ്ത്, സെർബിയ, സൗദി അറേബ്യ തുടങ്ങിയ ടീമുകൾ പങ്കെടുക്കുന്ന അന്താരാഷ്ട്ര മത്സരങ്ങൾക്കും ദോഹ വേദിയാകും. 2026ൽ അമേരിക്ക, കാനഡ, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളിലായി നടക്കുന്ന ഫിഫ ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഫുട്ബാൾ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഫൈനലിസിമ അടക്കമുള്ള മത്സരങ്ങൾ സംഘടിപ്പിക്കുന്നതിലൂടെ ഖത്തറിനെ ഫുട്ബാളിന്റെ കേന്ദ്രമാക്കി മാറ്റാനാണ് ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.