ഗൾഫ് മലയാളി ഫെഡറേഷൻ ജി.സി.സി പ്രസിഡന്റ് ബഷീർ അമ്പലായിക്ക് ജി.എം.എഫ് ഖത്തർ നാഷണൽ കമ്മിറ്റി സ്വീകരണം നൽകിയപ്പോൾ
ദോഹ: ഗൾഫ് മലയാളി ഫെഡറേഷൻ ജി.സി.സി പ്രസിഡന്റ് ബഷീർ അമ്പലായിക്ക് ജി.എം.എഫ് ഖത്തർ നാഷണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഐ.സി.സി ഹാളിൽ സ്വീകരണം നൽകി. നാഷണൽ കമ്മിറ്റി പ്രസിഡന്റും ഇന്ത്യൻ കമ്മ്യൂണിറ്റി ലീഗൽ അഡ്വൈസറുമായ അഡ്വ. ജാഫർഖാൻ അധ്യക്ഷത വഹിച്ചു. ഖത്തർ നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി പ്രകാശ് കണ്ണൂർ, ട്രഷറർ മുസ്തഫ. ജോയന്റ് സെക്രട്ടറി അജിത കുമാരി, വൈസ് പ്രസിഡന്റ് ആര്യ സതീഷ്, അബി, അബ്ദുൽ അസീസ്, സുനിൽ മക്കാർ, ഷിനോബ്, സുഭാഷ്, രഞ്ജിത്ത്, തജാസ്, ജെയിംസ് ഓലങ്ങാട്ട്, റിയാസ് അനൂപ്, സരിത തുടങ്ങിയവർ പങ്കെടുത്തു. സ്നേഹാദരവ് ഏറ്റുവാങ്ങി ജി.സി.സി പ്രസിഡന്റ് ബഷീർ അമ്പലായി സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.