ഖത്തർ ഇന്ത്യൻ ഇസ്‌ലാഹി സെന്റർ വാർഷിക സമാപന സംഗമം

ദോഹ: ഖത്തർ ഇന്ത്യൻ ഇസ്‌ലാഹി സെന്റർ 45ാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനവും കുടുംബ സംഗമവും ശ്രദ്ധേയമായി. കെ.എൻ.എം പോഷക ഘടകമായി 1980ൽ ആരംഭിച്ച ഖത്തർ ഇന്ത്യൻ ഇസ്‌ലാഹി സെന്റർ മലയാളി സമൂഹത്തിന് ഇസ്‌ലാമിന്റെ സന്ദേശം എത്തിക്കുന്നതിൽ വലിയ പങ്കു വഹിച്ച കൂട്ടായ്മയാണ്.

വാർഷിക പരിപാടികളുടെ ഭാഗമായി സംഘടിപ്പിച്ച സൗത്തുൽ റൂഹ്, പാരന്റിങ്, വനിത സംഗമം, സാംസ്കാരിക സംഗമം എന്നീ സെഷനുകളിൽ നൂറു കണക്കിന് കുടുംബങ്ങളാണ് പങ്കെടുത്തത്. ഇസ്‌ലാഹി സെന്റർ ടീൻസ് വിങിന്റെ നേതൃതത്തിൽ പുതുതലമുറക്ക് ഇസ്‌ലാമിക സംസ്കാരവും സ്വഭാവവും മനസ്സിലാക്കാൻ ഉപകരിക്കുന്ന എക്സ്പോ, കുട്ടികളുടെ വിങ് സി.ഐ.എസ്‌ ഖത്തറിന്റെ ഡ്രോയിങ് ആൻഡ് കളറിങ് മത്സരവും സമാപന സെഷനിൽ പങ്കെടുത്തവർക്ക് ക്വിസ് മത്സരവും നടത്തിയിരുന്നു. ഖത്തർ ഇന്ത്യൻ ഇസ്‌ലാഹി സെന്റർ ഖലം അക്കാദമിയുടെ ഹിലാൽ, റയ്യാൻ, വക്റ ബ്രാഞ്ചുകളിലെ കുട്ടികളുടെ കലാപരിപാടികളും നടന്നു.

കെ.എൻ.എം പ്രസിഡന്റ് ടി.പി. അബ്ദുല്ല കോയ മദനി സാംസ്കാരിക പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. ഖത്തർ ഇന്ത്യൻ ഇസ്‌ലാഹി സെന്റർ കഴിഞ്ഞ നാലര പതിറ്റാണ്ടിൽ നിർവഹിച്ച സേവനങ്ങൾ മഹത്തരമാണെന്ന് അദ്ദേഹം പറഞ്ഞു. ഖത്തർ എന്ന രാജ്യം ലോകത്ത് സമാധാനവും സൗഹൃദവും നിലനിർത്താൻ കാണിക്കുന്ന ശ്രദ്ധേയമായ ചുവടുവയ്പ്പുകളെ അബ്ദുല്ല കോയ മദനി പ്രകീർത്തിച്ചു.

ഖത്തർ ഇന്ത്യൻ ഇസ്‌ലാഹി സെന്റർ പ്രസിഡന്റ് സുബൈർ വക്റ അധ്യക്ഷത വഹിച്ചു. കെ.എൻ.എം ട്രഷറർ നൂർ മുഹമ്മദ് നൂർഷ, കെ.എൻ.എം സെക്രട്ടറി ഡോ. എ.ഐ. അബ്ദുൽ മജീദ് സ്വലാഹി എന്നിവർ സംസാരിച്ചു. സപ്ലിമെന്റ് പ്രകാശനം പ്രോഗ്രാം കമ്മിറ്റി മുഖ്യ രക്ഷാധികാരി എ.പി. ആസാദിന് നൽകി ടി.പി. അബ്ദുല്ല കോയ മദനി നിർവഹിച്ചു. അലി ശാക്കിർ മുണ്ടേരി മുഖ്യപ്രഭാഷണം നടത്തി. ഇസ്‌ലാഹി സെന്ററിന്റെ സീനിയർ നേതാക്കളെ യോഗത്തിൽ ആദരിച്ചു. ജനറൽ സെക്രട്ടറി പി.കെ. ഷമീർ ചെന്ത്രാപിന്നി സ്വാഗതവും ട്രഷറർ ഹുസൈൻ അൽ മുഫ്ത നന്ദിയും പറഞ്ഞു.

ബഷീർ മൈ ബൈക്, അബ്ദുറഹ്മാൻ ഗ്യാലക്സി,അബ്ദുൽ കരീം എം.ഇ.എസ്, മുഹമ്മദ് ലയിസ് കുനിയിൽ, അക്ബർ കാസിം, ഫൈസൽ കരട്ടിയാട്ടിൽ,അബ്ദുൽ ലത്തീഫ് പുല്ലുക്കര, ജി.പി. കുഞ്ഞാലിക്കുട്ടി, എം.എ. അബ്ദുൽ ലത്തീഫ്, ഗ്രാൻഡ് മാൾ റീജനൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ, മുനീർ സലഫി എന്നിവർ സംസാരിച്ചു. പാരന്റിങ് സെഷന് എം.എം. അക്ബർ, വാഫി ശിഹാദ് എന്നിവർ നേതൃത്വം നൽകി. സി.കെ ഷെരീഫ് അധ്യക്ഷത വഹിച്ചു. ഹാഫിസ് അസ്‌ലം, അബ്ദുല്ല ഹുസൈൻ, മിസ്ബാഹ് കണ്ണൂർ, അബ്ദുറഹ്മാൻ കുന്നുമ്മൽ, അഷ്റഫ് കെ.ഇ., റസീഫ് അലി, റഹീം, ഡോ. ഹശ് യത്തുല്ലാഹ് ഹനീഫ ആയപ്പള്ളി എന്നിവർ സംസാരിച്ചു. വനിതാ സംഗമം എം.ജി.എം കേരള സെക്രട്ടറി ശമീമ ഇസ്‌ലാഹിയ്യ ഉദ്ഘാടനം ചെയ്തു

Tags:    
News Summary - Qatar Indian Islahi Center Annual Closing Meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.