മേഖലയിലെ സംഘർഷങ്ങൾ ചർച്ചയിലൂടെ മാത്രമെ പരിഹരിക്കാനാകൂ -ഖത്തർ

ദോ​ഹ: മേ​ഖ​ല​യി​ലെ സം​ഘ​ർ​ഷ സാ​ധ്യ​ത​ക​ൾ ല​ഘൂ​ക​രി​ക്കു​ന്ന​തി​ൽ ച​ർ​ച്ച​യി​ലൂ​ടെ മാ​ത്ര​മേ വി​ജ​യം കൈ​വ​രി​ക്കാ​നാ​കൂ എ​ന്ന് ഖ​ത്ത​ർ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ വ​ക്താ​വ് ഡോ. ​മാ​ജി​ദ് അ​ൽ അ​ൻ​സാ​രി. ച​ർ​ച്ച​യി​ലൂ​ടെ മാ​ത്ര​മേ ലോ​ക​ത്തെ ഏ​ത് പ്ര​ശ്ന​വും പ​രി​ഹ​രി​ക്കാ​നാ​കൂ, എ​ല്ലാ ക​ക്ഷി​ക​ളു​മാ​യും ചേ​ർ​ന്ന് ത​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കും. ഖ​ത്ത​ർ ഇ​റാ​നു​മാ​യി ഏ​റ്റ​വും ചേ​ർ​ന്ന് നി​ൽ​ക്കു​ന്ന രാ​ജ്യ​മാ​ണെ​ന്നും മാ​ജി​ദ് അ​ൽ അ​ൻ​സാ​രി വാ‌​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. തു​ർ​ക്കി​യ​യി​ൽ ഇ​റാ​ൻ -അ​മേ​രി​ക്ക ച​ർ​ച്ച​ക​ൾ ന​ട​ക്കാ​നി​രി​ക്കെ​യാ​ണ് ഖ​ത്ത​ർ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ൽ നി​ന്നു​ള്ള പ്ര​തി​ക​ര​ണം. ഇ​രു ക​ക്ഷി​ക​ളെ​യും ച​ർ​ച്ച​ക​ളി​ലേ​ക്ക് തി​രി​കെ എ​ത്തി​ക്കു​ക എ​ന്ന​താ​ണ് പ്ര​ധാ​ന ല​ക്ഷ്യം. തു​ർ​ക്കി​യ, ഈ​ജി​പ്ത്, ഒ​മാ​ൻ, സൗ​ദി അ​റേ​ബ്യ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളു​മാ​യി ഖ​ത്ത​ർ പ്ര​വ​ർ​ത്തി​ച്ചു​വ​രി​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു.

മേ​ഖ​ല​യി​ൽ ഇ​നി​യും പ്ര​ശ്ന​ങ്ങ​ൾ വ​ഷ​ളാ​കാ​തി​രി​ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​ത്. പ​രി​ഹാ​രം കാ​ണാ​ൻ വൈ​കു​ന്ന​ത് മേ​ഖ​ല​യി​ലെ ജ​ന​ങ്ങ​ളെ​യും ദോ​ഷ​ക​ര​മാ​യി മാ​ത്ര​മേ ബാ​ധി​ക്കു. മേ​ഖ​ല​യി​ൽ ഇ​പ്പോ​ൾ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന എ​ല്ലാ പ്ര​ശ്ന​ങ്ങ​ളും പ​രി​ഹ​രി​ക്കു​ന്ന​തി​ന് മ​റ്റ് പ​ങ്കാ​ളി​ക​ളു​മാ​യി അ​ടു​ത്ത് പ്ര​വ​ർ​ത്തി​ച്ചു​വ​രു​ക​യാ​ണെ​ന്നും മാ​ജി​​​ദ് അ​ൽ അ​ൻ​സാ​രി പ​റ​ഞ്ഞു. ഇ​റാ​നു​മാ​യി ഏ​റ്റ​വും അ​ടു​ത്ത് നി​ൽ​ക്കു​ന്ന രാ​ജ്യ​മാ​ണ് ഖ​ത്ത​ർ. ​ഗ്യാ​സ് ഫീ​ൽ​ഡ് അ​ട​ക്കം മേ​ഖ​ല​യി​ലെ സു​പ്ര​ധാ​ന വി​ഷ​യ​ങ്ങ​ളി​ലും പ​ങ്കാ​ളി​ക​ളാ​ണ്. അ​തി​നാ​ൽ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​നാ​ണ് ഖ​ത്ത​റി​ന്റെ ശ്ര​മ​മെ​ന്നും മാ​ജി​ദ് അ​ൽ അ​ൻ​സാ​രി പ​റ​ഞ്ഞു.



റ​ഫ അ​തി​ർ​ത്തി തു​റ​ന്നു​ന​ൽ​കി​യ​ത് ശ​രി​യാ​യ ചു​വ​ടു​വെ​പ്പ് -ഖ​ത്ത​ർ

ദോ​ഹ: ഗ​സ്സ​യി​ലെ ജ​ന​ങ്ങ​ൾ​ക്ക് മാ​നു​ഷി​ക സ​ഹാ​യം എ​ത്തി​ക്കാ​ൻ റ​ഫ അ​തി​ർ​ത്തി തു​റ​ന്നു​ന​ൽ​കി​യ​ത് ശ​രി​യാ​യ ചു​വ​ടു​വെ​പ്പാ​ണെ​ന്ന് ഖ​ത്ത​ർ. ഫ​ല​സ്തീ​നി​ലെ സി​വി​ലി​യ​ന്മാ​രു​ടെ ദ​യ​നീ​യാ​വ​സ്ഥ​ക്ക് പ​രി​ഹാ​ര​മാ​യി ഗ​സ്സ മു​ന​മ്പി​ലേ​ക്ക് ത​ട​സ്സ​മി​ല്ലാ​തെ മാ​നു​ഷി​ക സ​ഹാ​യ​ങ്ങ​ൾ എ​ത്തു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കാ​നാ​വു​മെ​ന്നും ഖ​ത്ത​ർ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ എ​ല്ലാ ക​ക്ഷി​ക​ളും പൂ​ർ​ണ​മാ​യി പാ​ലി​ക്ക​ണം. ​അ​ന്താ​രാ​ഷ്ട്ര നി​യ​മ​ങ്ങ​ളു​ടെ​യും ദ്വി​രാ​ഷ്ട്ര പ​രി​ഹാ​ര​ത്തി​ന്റെ​യും അ​ടി​സ്ഥാ​ന​ത്തി​ൽ 1967ലെ ​അ​തി​ർ​ത്തി​ക​ളെ അ​ടി​സ്ഥാ​ന​മാ​ക്കി കി​ഴ​ക്ക​ൻ ജ​റൂ​സ​ലം ത​ല​സ്ഥാ​ന​മാ​യി സ്വ​ത​ന്ത്ര ഫ​ല​സ്തീ​ൻ രാ​ജ്യം സ്ഥാ​പി​ക്ക​ണ​മെ​ന്ന നി​ല​പാ​ടും ഖ​ത്ത​ർ ആ​വ​ർ​ത്തി​ച്ചു. ര​ണ്ടു വ​ർ​ഷ​ത്തോ​ളം നീ​ണ്ട ഇ​ട​വേ​ള​ക്കു​ശേ​ഷ​മാ​ണ് ഗ​സ്സ​യെ പു​റം​ലോ​ക​വു​മാ​യി ബ​ന്ധി​പ്പി​ച്ച് റ​ഫ അ​തി​ർ​ത്തി ക​ഴി​ഞ്ഞ​ദി​വ​സം തു​റ​ന്ന​ത്. 2024 ഏ​പ്രി​ലി​ൽ അ​ട​ച്ച അ​തി​ർ​ത്തി​യാ​ണ് നി​ര​ന്ത​ര സ​മ്മ​ർ​ദ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ താ​ൽ​ക്കാ​ലി​ക​മാ​യി തു​റ​ന്ന​ത്.

ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ആ​ശു​പ​ത്രി​ക

​ളി​ലു​ള്ള കു​ട്ടി​ക​ളും സ്ത്രീ​ക​ളു​മ​ട​ക്കം ഫ​ല​സ്തീ​നി രോ​ഗി​ക​ളു​മാ​യി ആം​ബു​ല​ൻ​സു​ക​ളും ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​മാ​യി ട്ര​ക്കു​ക​ളും ഇ​രു​വ​ശ​ത്തേ​ക്കും ക​ട​ക്കും. ര​ണ്ട​ര​വ​ർ​ഷം നീ​ണ്ട ഇ​സ്രാ​യേ​ൽ അ​ധി​നി​വേ​ശ​ത്തി​നി​ടെ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി പു​റ​ത്തു​ക​ട​ന്ന 80,000 ഓ​ളം ഫ​ല​സ്തീ​നി​ക​ൾ റ​ഫ അ​തി​ർ​ത്തി വ​ഴി മ​ട​ങ്ങാ​നാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ്. 

Tags:    
News Summary - Conflicts in the region can only be resolved through dialogue - Qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.