ഖിയ ചാമ്പ്യൻസ് ലീഗിൽ ഫാൻ ഫോർ എവർ എഫ്.സിയും മംഗ്ലൂർ എഫ്.സിയും തമ്മിലെ മത്സരത്തിൽ നിന്ന്
ദോഹ: ഖിയ ചാമ്പ്യൻസ് ലീഗ് ഫുട്ബാളിന്റെ രണ്ടാം വാര പോരാട്ടങ്ങളിൽ ഗ്രാൻഡ് മാൾ എഫ്.സി, ഫാൻ ഫോർ എവർ എഫ്.സി, സിറ്റി എക്സ്ചേഞ്ച് എഫ്സി എന്നിവർക്ക് ജയം. വ്യാഴാഴ്ച നടന്ന ആദ്യ ഗ്രൂപ്പ് ഘട്ട മത്സരത്തിൽ ഗ്രാൻഡ് മാൾ എഫ്.സി ഖത്തർ- തമിഴർ സംഗം എഫ്.സിയെ 2-1ന് തോൽപിച്ചു. ഇമ്രാൻ മാൻ ഓഫ് ദ മാച്ചിനു അർഹനായി.
രണ്ടാം മത്സരത്തിൽ ഇൻകാസ് ഖത്തർ എഫ്.സി, കരുത്തരായ ഫിഫ മഞ്ചേരി എഫ്സിക്കെതിരെ നാടകീയ സമനില നേടി (2-2). കാണികളെ മുൾമുനയിൽ നിർത്തിയ മത്സരത്തിൽ അവസാന നിമിഷങ്ങളിൽ അതിശയകരമായ ഒരു ഗോളിലൂടെയാണ് ഇൻകാസ് സമനില നേടിയത്. ഇൻകാസ് ഗോളി സയീദുൽ അമൻ മാൻ ഓഫ് ദ മാച്ചായി.
വെള്ളിയാഴ്ച നടന്ന ആദ്യ മത്സരത്തിൽ ഹാഡോക്ക് മാംഗ്ലൂർ എഫ്.സിയെ 9-1 എന്ന സ്കോറിന് തകർത്തുകൊണ്ട് ഫാൻ ഫോർ എവർ എഫ്.സി തിരിച്ചു വരവ് നടത്തി. ഗുൽക്രീത് സിങ് അഞ്ച് ഗോൾ നേടി താരമായി. ഏകപക്ഷീയമായ മത്സരത്തിൽ ഫ്രണ്ട്സ് ഓഫ് തൃശൂർ എഫ്സിയെ 4-0 ന് പരാജയപ്പെടുത്തി സിറ്റി എക്സ്ചേഞ്ച് എഫ്.സി ഗ്രൂപ്പിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഷിജിൻ രണ്ട് ഗോളുകൾ നേടുകയും ഒരു അസിസ്റ്റ് നൽകുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.