ദോഹ: ഗതാഗത ജനറൽ ഡയറക്ടറേറ്റുമായി സഹകരിച്ച് ഖമീസ് ലിഅബ്ദിലി ഇൻറർസെക്ഷനിൽ നാളെ മുതൽ ഗതാഗത നിയന്ത്രണം നടപ്പാക്കുമെന്ന് പബ്ലിക് വർക്സ് അതോറിറ്റി അശ്ഗാൽ അറിയിച്ചു.ഇൻഡസ്ട്രിയൽ ഏരിയ റോഡിൽ പോയി യൂടേൺ ചെയ്യാതെ പുതിയ ഗതാഗത നിയന്ത്രണത്തോടെ ദോഹ എക്സ്പ്രസ് വേക്കും ഇ-റിങ്ങിനുമിടയിൽ നേരിട്ടുള്ള ഗതാഗതം ഇതിലൂടെ സാധ്യമാകും. ഇ-റിങ് റോഡ്, ദോഹ എക്സ്പ്രസ്വേ, ഇൻഡസ്ട്രിയൽ ഏരിയ റോഡിൽ പുതിയ സിഗ്നലും അശ്ഗാൽ സ്ഥാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.