ഐ.എസ്.എസി കബഡി ടൂര്‍ണമെന്റിൽ വിജയികളായ പഞ്ചാബ് സേവാ ദളിന് ട്രോഫി നൽകുന്നു
ദോഹ: ഖത്തര്‍ ഇന്ത്യന്‍ സ്പോര്‍ട്സ് സെന്‍റര്‍ 'ഖേൽ മഹോത്സവ് 2025' ന്‍റെ ഭാഗമായി സംഘടിപ്പിച്ച 'പഞ്ചാബ് സ്റ്റൈല്‍' കബഡി മത്സരത്തില്‍ പഞ്ചാബ് സേവാദള്‍ ജേതാക്കളായി. ബ്ലൂകോളര്‍ വിഭാഗക്കാര്‍ക്കായി നടത്തിയ ടൂര്‍ണമെന്‍റില്‍ യു.സി.സി കമ്പനി ടീം രണ്ടാം സ്ഥാനം കരസ്ഥമാക്കി. അബൂഹമൂര്‍ ഇറാനിയന്‍ സ്കൂൾ ഗ്രൗണ്ടില്‍ നടന്ന ടൂര്‍ണമെന്‍റിന്‍റെ ഔദ്യോഗിക ഉദ്ഘാടനം ഇന്ത്യന്‍ സ്പോര്‍ട്സ് സെന്‍റര്‍ പ്രസിഡന്റ് ഇ.പി. അബ്ദുറഹ്മാന്‍ നിര്‍വഹിച്ചു.
ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുള്ള പ്രാദേശിക മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതിലൂടെ എല്ലാവരെയും മുഖ്യധാരയിലേക്ക് കൊണ്ടുവരാനും ഒപ്പം തൊഴിലാളികളുടെ മാനസികവും ശാരീരികവുമായി ഉന്നമനവുമാണ് ഖത്തര്‍ ഇന്ത്യന്‍ എംബസിയും സ്പോര്‍ട്സ് സെന്‍ററും ലക്ഷ്യം വെക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഐ.സി.ബി.എഫ് മാനേജ്മെന്‍റ് കമ്മിറ്റി അംഗം അമര്‍വീര്‍ സിങ്, ടൂര്‍ണമെന്‍റ് കോഓഡിനേറ്റര്‍ സഞ്ജീവ് കുമാര്‍ ശര്‍മ, ഹാനി സിങ് എന്നിവര്‍ സംസാരിച്ചു. വിജയികള്‍ക്ക് ഐ.എസ്.സി ജനറല്‍ സെക്രട്ടറി ഹംസ യൂസുഫ്, സെക്രട്ടറി ബഷീര്‍ തുവാരിക്കല്‍, സോമരാജൂ (ഹെഡ് ഓഫ് ഫൈനാന്‍സ്), ജോയന്റ് സെക്രട്ടറി കവിത മഹേന്ദ്രന്‍, മാനേജ്മെന്‍റ് കമ്മിറ്റി അംഗങ്ങളായ ദീപക് ചുക്കാല, ഹംസ പി. കുനിയില്‍, ചന്ദ്രശേഖർ അങ്ങാടി എന്നിവര്‍ ട്രോഫിയും മെഡലുകളും വിതരണം ചെയ്തു. രജ്ഞിത് സിങ്, നിര്‍മല്‍ സിങ്, സുര്‍ജിത് സിങ്, ദീപക് ചുക്കാല എന്നിവര്‍ മത്സരങ്ങള്‍ നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.