​അ​ന്താ​രാ​ഷ്ട്ര എ​ൽ.​എ​ൻ.​ജി സ​മ്മേ​ള​ന​ത്തി​ലെ പ​വ​ലി​യ​ൻ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ്

ആ​ൽ​ഥാ​നി സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ

​അ​ന്താ​രാ​ഷ്ട്ര എ​ൽ.​എ​ൻ.​ജി സ​മ്മേ​ള​ന​ത്തി​ന് തു​ട​ക്കം

​ദോ​ഹ: ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ പ്ര​കൃ​തി​വാ​ത​ക ക​യ​റ്റു​മ​തി രാ​ജ്യ​ങ്ങ​ളി​ലൊ​ന്നാ​യ ഖ​ത്ത​റി​ന്റെ ഊ​ർ​ജ മേ​ഖ​ല​യി​ലെ മി​ക​വ് പ്ര​ക​ടി​പ്പി​ച്ച് 21ാമ​ത് അ​ന്താ​രാ​ഷ്ട്ര എ​ൽ.​എ​ൻ.​ജി കോ​ൺ​ഫ​റ​ൻ​സും എ​ക്സി​ബി​ഷ​നും അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി​യു​ടെ ര​ക്ഷാ​ക​ർ​തൃ​ത്വ​ത്തി​ൽ ഖ​ത്ത​ർ നാ​ഷ​ണ​ൽ ക​ൺ​വെ​ൻ​ഷ​ൻ സെ​ന്റ​റി​ൽ ആ​രം​ഭി​ച്ചു.

ഖ​ത്ത​റി​ന്റെ ച​രി​ത്ര​ത്തെ​യും എ​ൽ.​എ​ൻ.​ജി, ക്ലീ​ൻ എ​ന​ർ​ജി വ്യ​വ​സാ​യ​ങ്ങ​ളു​ടെ വി​കാ​സ​ഘ​ട്ട​ങ്ങ​ളെ​യും ആ​സ്പ​ദ​മാ​ക്കി ത​യാ​റാ​ക്കി​യ ഡോ​ക്യു​മെ​ന്റ​റി ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചു. തു​ട​ർ​ന്ന് ഊ​ർ​ജ സ​ഹ​മ​ന്ത്രി സ​അ​ദ് ബി​ൻ ഷെ​രീ​ദ അ​ൽ ക​അ​ബി ച​ട​ങ്ങി​ൽ സം​സാ​രി​ച്ചു. ആ​ഗോ​ള ഊ​ർ​ജ ആ​വ​ശ്യ​ക​ത നി​റ​വേ​റ്റു​ന്ന​തി​ൽ, പ്ര​ത്യേ​കി​ച്ച് വ​ട​ക്കു​കി​ഴ​ക്ക​ൻ ഏ​ഷ്യ​യി​ൽ ഖ​ത്ത​റി​ന്റെ ത​ന്ത്ര​പ​ര​മാ​യ പ​ങ്ക് അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു.

എ​ൽ.​എ​ൻ.​ജി മേ​ഖ​ല​യി​ൽ, പ്ര​ത്യേ​കി​ച്ച് ആ​ഗോ​ള ഊ​ർ​ജ വി​പ​ണി​ക​ൾ​ക്ക് വി​ത​ര​ണം ചെ​യ്യു​ന്ന​തി​ൽ ഖ​ത്ത​ർ ഒ​രു പ്ര​ധാ​ന ഊ​ർ​ജ ശ​ക്തി​യാ​യി വേ​റി​ട്ടു​നി​ൽ​ക്കു​ന്ന സ​മ​യ​ത്താ​ണ് ഈ ​സ​മ്മേ​ള​നം ന​ട​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു. ഉ​ദ്ഘാ​ട​ന​ത്തി​നു​ശേ​ഷം അ​മീ​ർ സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള എ​ക്സി​ബി​ഷ​ൻ പ​വ​ലി​യ​നു​ക​ൾ സ​ന്ദ​ർ​ശി​ച്ചു.

വി​വി​ധ അ​ന്താ​രാ​ഷ്ട്ര ക​മ്പ​നി​ക​ളി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി അ​ദ്ദേ​ഹം ആ​ശ​യ​വി​നി​മ​യം ന​ട​ത്തു​ക​യും, ഊ​ർ​ജ മേ​ഖ​ല​യി​ൽ പ്രാ​ദേ​ശി​ക -അ​ന്ത​ർ​ദേ​ശീ​യ ക​മ്പ​നി​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന ഏ​റ്റ​വും പു​തി​യ സാ​ങ്കേ​തി​ക​വി​ദ്യ​ക​ളെ​ക്കു​റി​ച്ച് മ​ന​സ്സി​ലാ​ക്കു​ക​യും ചെ​യ്തു. ഫെ​ബ്രു​വ​രി അ​ഞ്ചു​വ​രെ നീ​ണ്ടു​നി​ൽ​ക്കു​ന്ന നാ​ല് ദി​വ​സ​ത്തെ പ​രി​പാ​ടി​യി​ൽ 80ല​ധി​കം രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള മ​ന്ത്രി​മാ​ർ, വ്യ​വ​സാ​യ പ്ര​മു​ഖ​ർ, സി.​ഇ.​ഒ​മാ​ർ, ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ, വി​ശി​ഷ്ടാ​തി​ഥി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. 

Tags:    
News Summary - International LNG Conference begins

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.