മുഹമ്മദ് അൻവറിന് അനെക്സ് ഖത്തർ ദോഹ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വീകരണം
നൽകിയപ്പോൾ
ദോഹ: ജർമ്മനിയിൽ നടന്ന ദീർഘദൂര ട്രയാത്ലോൺ മത്സരമായ 'ചലഞ്ച് റോത്ത്' വിജയകരമായി പൂർത്തിയാക്കി ഖത്തറിലേക്ക് തിരിച്ചെത്തിയ എൻജിനീയർ മുഹമ്മദ് അൻവറിന് എൻ.എസ്.എസ് കോളജ് ഓഫ് എൻജിനീയറിങ് പൂർവവിദ്യാർഥി സംഘടനയായ അനെക്സ് ഖത്തർ ദോഹ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വീകരണം നൽകി.
അനെക്സ് ഖത്തർ എക്സിക്യൂട്ടീവ് അംഗം കൂടിയായ മുഹമ്മദ് അൻവറിനെ, സംഘടനയുടെ സ്പോർട്സ് സെക്രട്ടറി ഇഫാജ് ബൊക്കെ നൽകിയും മെഡൽ അണിയിച്ചും സ്വീകരിച്ചു. 3.8 കിലോമീറ്റർ നീന്തൽ, 180 കിലോമീറ്റർ സൈക്ലിങ്, 42.2 കിലോമീറ്റർ മാരത്തൺ ഓട്ടം എന്നിവ ഉൾപ്പെടുന്ന ദുഷ്കരമായ ട്രയാത്ലോൺ വെല്ലുവിളി ഏകദേശം 12 മണിക്കൂറിനുള്ളിൽ വിജയകരമായി പൂർത്തിയാക്കിയാണ് മുഹമ്മദ് അൻവർ അപൂർവ നേട്ടം സ്വന്തമാക്കിയത്.
കായികരംഗത്ത് ഖത്തറിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിന് അഭിമാനകരമായ നേട്ടത്തിന് അനെക്സ് ഖത്തർ അഭിനന്ദനങ്ങൾ അറിയിച്ചു. ചടങ്ങിൽ അനെക്സ് എൻജിനീയേർസ് ഫോറം കോഓഡിനേറ്റർ എൻജിനീയർ സാബിത്, സീനിയർ അംഗങ്ങളായ എൻജിനീയർ അഫ്സൽ, സഫ്ദർ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.