ദോഹ: കുടിശ്ശികയായ പ്രവാസി പെൻഷൻ ഉടൻ വിതരണം ചെയ്യണമെന്ന് ഐ.എം.സി.സി ഖത്തർ ആവശ്യപ്പെട്ടു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കഠിനാധ്വാനം ചെയ്ത് സമ്പാദിക്കുന്ന ലക്ഷക്കണക്കിന് മലയാളികൾ അയക്കുന്ന പണമാണ് അനേകം കുടുംബങ്ങളുടെയും സംസ്ഥാനത്തന്റെ സമ്പദ്വ്യവസ്ഥയുടെയും പ്രധാന ആശ്രയം.
സ്വന്തം വിഹിതത്തിൽ നിന്ന് സംഭാവന നൽകി പ്രവാസി ക്ഷേമനിധിയിൽ അംഗങ്ങളായ, നിരവധി മടങ്ങിയെത്തിയ പ്രവാസികൾക്ക് ലഭിക്കേണ്ട പ്രവാസി പെൻഷൻ മാസങ്ങളായി മുടങ്ങിക്കിടക്കുന്നത് ഖേദകരമാണ്.
ക്ഷേമനിധിയിൽ അംഗങ്ങളായ പ്രവാസികൾക്ക് അവരുടെ അർഹമായ ആനുകൂല്യങ്ങൾ സമയബന്ധിതമായി ലഭ്യമാക്കേണ്ടത് സർക്കാറിന്റെ ഉത്തരവാദിത്തമാണ്.
കുടിശ്ശികയായ പ്രവാസി പെൻഷൻ കാലതാമസം കൂടാതെ വിതരണം ചെയ്യുന്നതിനും ഭാവിയിൽ പെൻഷൻ വിതരണം മുടങ്ങാതിരിക്കാനുള്ള സംവിധാനം ഉറപ്പാക്കുന്നതിനും കേരള സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും ഐ.എം.സി.സി ഖത്തർ ആവശ്യപ്പെട്ടു. പ്രവാസി ക്ഷേമവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ രാഷ്ട്രീയ ഭിന്നതകൾക്കതീതമായി എല്ലാ ജനപ്രതിനിധികളും സാമൂഹിക -സാംസ്കാരിക സംഘടനകളും പ്രവാസി സമൂഹത്തിനൊപ്പം ഉറച്ചുനിൽക്കണമെന്നും ഐ.എം.സി.സി ഖത്തർ പ്രസിഡന്റ് പി.പി. സുബൈർ, ജനറൽ സെക്രട്ടറി സയ്യിദ് മുഹ്സിൻ ബാഫഖി എന്നിവർ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.