ദോഹ: ലോകകപ്പ് ഫുട്ബാൾ ഫൈനൽ മത്സരം നിയന്ത്രിക്കാൻ ഖത്തരി റഫറിയായ ഖമീസ് അൽ മർറി. ഞായറാഴ്ച ന്യൂയോർക്ക് ന്യൂജേഴ്‌സി സ്റ്റേഡിയത്തിൽ അർജന്റീനയും സ്പെയിനും തമ്മിൽ നടക്കുന്ന ഫിഫ ലോകകപ്പ് ഫൈനലിലാണ്, ഖമീസ് അൽ മർറി സപ്പോർട്ട് വിഡിയോ അസിസ്റ്റന്റ് റഫറിയായി പ്രവർത്തിക്കുക. ജർമ്മനിയുടെ ബാസ്റ്റ്യൻ ഡാങ്കെർട്ട്, കൊളംബിയയുടെ നിക്കോളാസ് ഗാലോ എന്നിവർക്കൊപ്പമാകും അൽ മർറി പ്രവർത്തിക്കുക.
സ്ലോവേനിയയിൽ നിന്നുള്ള സ്ലാവ്കോ വിൻസിച്ച് ആണ് ഫൈനൽ മത്സരം നിയന്ത്രിക്കുന്ന പ്രധാന റഫറി. നേരത്തെ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലും, യൂറോ 2024-ൽ ഫ്രാൻസും സ്പെയിനും തമ്മിലുള്ള സെമിഫൈനലും നിയന്ത്രിച്ചത് വിൻസിച്ച് ആയിരുന്നു. സ്ലോവേനിയക്കാരായ തോമസ് ക്ലാൻക്നിക്, ആൻഡ്രാസ് കൊവാസിച്ച് എന്നിവർ അസിസ്റ്റന്റ് റഫറിമാരാണ്. ടൂർണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച റഫറിമാരെയാണ് ഫിഫ ഫൈനൽ മത്സരത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.