ദോഹ: ഖത്തറിലെ മാമ്പഴ പ്രേമികളെ സ്വീകരിച്ച് സൂഖ് വാഖിഫിൽ തുടരുന്ന മൂന്നാമത് പാകിസ്താനി മാമ്പഴ പ്രദർശനവും വിപണന മേളയും ജൂലൈ 20 വരെ തുടരും. സന്ദർശകരുടെ തിരക്കും ജനപ്രീതിയും കണക്കിലെടുത്ത് മേള രണ്ട് ദിവസത്തേക്ക് കൂടി നീട്ടിയതായി സംഘാടകർ അറിയിച്ചു.
കഴിഞ്ഞദിവസങ്ങളിൽ മേളയിൽ വൻ ജനപങ്കാളിത്തമാണ് രേഖപ്പെടുത്തിയത്. വ്യാഴാഴ്ച 9,000-ത്തോളം സന്ദർശകരാണ് മേളയിൽ എത്തിയത്. ഏകദേശം 20,665 കിലോ മാമ്പഴവും അനുബന്ധ ഉൽപന്നങ്ങളുമാണ് വിറ്റഴിച്ചതെന്ന് അധികൃതർ വ്യക്തമാക്കി. ഖത്തറിലെ സ്വദേശികളും വിദേശികളും ഉൾപ്പെടെ വലിയൊരു ജനസഞ്ചയം മേളയിലേക്ക് ഒഴുകിയെത്തുന്നുണ്ട്.
പാകിസ്താനിൽ നിന്നെത്തിച്ച വൈവിധ്യമാർന്നതും ഗുണമേന്മയുള്ളതുമായ മാമ്പഴങ്ങളും അനുബന്ധ ഉൽപന്നങ്ങളും ഉപഭോക്താക്കൾക്ക് മേളയിലെത്തി നേരിട്ട് വാങ്ങാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.