മുൻ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനിയുടെ നിര്യാണം; സ്പെയിൻ രാജാവും വിവിധ രാഷ്ട്രത്തലവന്മാരും അനുശോചനം അറിയിച്ചു

ദോ​ഹ: മു​ൻ അ​മീ​ർ ശൈ​ഖ് ഹ​മ​ദ് ബി​ൻ ഖ​ലീ​ഫ ആ​ൽ​ഥാ​നി​യു​ടെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ച​നം അ​റി​യി​ച്ച് സ്പെ​യി​ൻ രാ​ജാ​വ് ഫി​ലി​പ്പ് ആ​റാ​മ​ൻ. ഖ​ത്ത​ർ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി​യെ ഫോ​ണി​ൽ വി​ളി​ച്ചാ​ണ് ത​ന്റെ​യും സ്പെ​യി​ൻ ജ​ന​ത​യു​ടെ​യും ദുഃ​ഖ​വും അ​നു​ശോ​ച​ന​വും രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

ആ​ധു​നി​ക ഖ​ത്ത​റി​ന്റെ ശി​ൽ​പ്പി​യാ​യി അ​റി​യ​പ്പെ​ടു​ന്ന പി​താ​വ് അ​മീ​ർ ശൈ​ഖ് ഹ​മ​ദി​ന്റെ വി​യോ​ഗ​ത്തി​ൽ, അ​നു​ശോ​ച​നം അ​റി​യി​ച്ച് വി​വി​ധ രാ​ഷ്ട്ര നേ​താ​ക്ക​ളാ​ണ് ഖ​ത്ത​ർ അ​മീ​റി​ന് സ​ന്ദേ​ശം അ​യ​ക്കു​ന്ന​ത്.

നെ​ത​ർ​ലാ​ൻ​ഡ്‌​സ് രാ​ജാ​വ് വി​ല്ല്യം അ​ല​ക്‌​സാ​ണ്ട​ർ, ഇ​ന്തോ​നേ​ഷ്യ​ൻ പ്ര​സി​ഡ​ന്റ് പ്ര​ബോ​വോ സു​ബി​യാ​ന്റോ, ഗ്രീ​ക്ക് പ്ര​ധാ​ന​മ​ന്ത്രി കി​രി​യാ​ക്കോ​സ് മി​ത് സോ​ട്ടാ​കി​സ്, ഉ​ഗാ​ണ്ട പ്ര​സി​ഡ​ന്റ് യോ​വേ​രി മു​സേ​വ​നി എ​ന്നി​വ​രും ക​ഴി​ഞ്ഞ​ദി​വ​സം ഖ​ത്ത​ർ അ​മീ​റി​നെ വി​ളി​ച്ച് അ​നു​ശോ​ച​നം അ​റി​യി​ച്ചു. ദോ​ഹ​യി​ലെ​ത്തി​യ ദ​ക്ഷി​ണ സു​ഡാ​ൻ പ്ര​സി​ഡ​ൻ​ഷ്യ​ൽ ഉ​പ​ദേ​ഷ്ടാ​വ് ടു​ട്ട് ഗാ​റ്റ്‌​ലു​വാ​ക്ക് പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​റ​ഹ്മാ​ൻ ബി​ൻ ജാ​സിം ആ​ൽ​ഥാ​നി​യെ നേ​രി​ൽ​ക​ണ്ട് പ്ര​സി​ഡ​ന്റ് സാ​ൽ​വ കീ​ർ മ​യാ​ർ​ഡി​റ്റി​ന്റെ അ​നു​ശോ​ച​ന സ​ന്ദേ​ശം കൈ​മാ​റി.

Tags:    
News Summary - Former Emir Sheikh Hamad bin Khalifa Al Thani passes away; King of Spain and various heads of state express condolences

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.