Posted On
date_range Updated On
date_range തടവുകാരുടെ ഉൽപന്നങ്ങൾ ഇനി 'സൂം' ആപ്പിലൂടെ വാങ്ങാം
ദോഹ: ഖത്തറിലെ തടവുകാർ നിർമിക്കുന്ന വൈവിധ്യമാർന്ന ഉൽപന്നങ്ങൾ ഇനി പൊതുജനങ്ങൾക്ക് ഓൺലൈനായി വാങ്ങാം. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള പീനൽ ആൻഡ് കറക്ഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ് ഡിപ്പാർട്ട്‌മെന്റ് ആണ് പദ്ധതി പ്രഖ്യാപിച്ചത്. പൊതുജനങ്ങൾക്ക് 'സൂം' (Sooum) എന്ന ഓണ്‍ലൈന്‍ ആപ്പിലൂടെ ജൂലൈ 19 ഞായറാഴ്ച മുതൽ ഈ ഉൽപന്നങ്ങൾ വിൽപ്പനക്കായി ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു. തടവുകാരുടെ പുനരധിവാസവും അവരുടെ സർഗ്ഗാത്മക ശേഷിയെ പ്രോത്സാഹിപ്പിക്കുന്നതുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.