പ്രവാസി വെൽഫെയർ തൃശൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വൈക്കം മുഹമ്മദ് ബഷീർ
അനുസ്മരണം സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രമോഹൻ ഉദ്ഘാടനം ചെയ്യുന്നു
ദോഹ: ബേപ്പൂർ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമ്മ പുതുക്കി പ്രവാസി വെൽഫെയർ തൃശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 'ഇമ്മിണി ബല്യ ബഷീർ' എന്ന തലക്കെട്ടിൽ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. ഐ.സി.സി. മുംബൈ ഹാളിൽ നടന്ന പരിപാടി പ്രവാസി വെൽഫെയർ സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രമോഹൻ ഉദ്ഘാടനം ചെയ്തു.
മനുഷ്യനടക്കമുള്ള സകല ജീവജാലങ്ങളെയും ഭൂമിയുടെ അവകാശികളാക്കി മാറ്റിയ ബഷീറിയൻ ദർശനങ്ങൾ ഇന്നത്തെ കാലഘട്ടത്തിൽ ഏറെ പ്രസക്തമാണെന്ന് അദ്ദേഹം പറഞ്ഞു. ബഷീറിന്റെ കൃതികളിലെ ജീവിത വീക്ഷണങ്ങളെയും വായനാനുഭവങ്ങളെയും കുറിച്ച് ശോഭാ നായർ, ഷെഫീർ വാടാനപ്പള്ളി, ഷാനിബ് ഷംസുദ്ദീൻ, ഷംനാ ആസ്മി, സ്മിത പൗലോസ് എന്നിവർ സംസാരിച്ചു. ലത്തീഫ് ഗുരുവായൂരിന്റെ രംഗാവിഷ്കാരം, ഫൈസൽ അബൂബക്കറിന്റെ കവിതാലാപനം, നൗഷാദിന്റെ ഗാനാലാപനം എന്നിവ അരങ്ങേറി. അസീസ് മഞ്ഞിയിൽ ബഷീർ സ്മരണകൾ പങ്കുവെച്ചു.
പ്രവാസി വെൽഫെയർ തൃശൂർ ജില്ല പ്രസിഡന്റ് അലി ഹസന് അധ്യക്ഷത വഹിച്ചു. നിഷാദ് ഗുരുവായൂർ സ്വാഗതവും ഷജീർ മുല്ലക്കര നന്ദിയും പറഞ്ഞു. ഹാരിസ്, നൂറുസ്സമാൻ തുടങ്ങിയവര്‍ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.