ദോഹ: ഖത്തറിലെ ഇന്ത്യൻ പ്രവാസികൾക്കായി ഇന്ത്യൻ എംബസിയും അപെക്സ് സംഘടനയായ ഐ.സി.ബി.എഫും ചേർന്ന് സംഘടിപ്പിക്കുന്ന പ്രത്യേക കോൺസുലാർ ക്യാമ്പ് മേയ് 24 വെള്ളിയാഴ്ച അൽ ഖോറിലെ കോർ ബേ റെസിഡൻസിയിൽ നടക്കും. രാവിലെ ഒമ്പത് മുതൽ 11 വരെയാണ് ക്യാമ്പ്.
പാസ്പോർട്ട്, അറ്റസ്റ്റേഷൻ, പി.സി.സി സേവനം എന്നിവ ക്യാമ്പിൽ ലഭ്യമാകും. പങ്കെടുക്കുന്നവർ എല്ലാ രേഖകളുടെയും പകർപ്പുകൾ സഹിതം എത്തണം. ഓൺലൈൻ ഫോറം പൂരിപ്പിക്കാനുള്ള സൗകര്യം രാവിലെ എട്ട് മുതൽ ലഭ്യമാണ്. തൊഴിൽ പ്രശ്നങ്ങൾ ബന്ധപ്പെട്ടവരുടെ ശ്രദ്ധയിലെത്തിക്കാനുള്ള സൗകര്യമൊരുക്കുന്നതിനൊപ്പം ഐ.സി.ബി.എഫ് ഇൻഷുറൻസ് ഡെസ്കും ഇവിടെ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.