സൗദി അറേബ്യയിൽ നടക്കുന്ന ഗൾഫ് ഷീൽഡ് എക്സസൈസിൽനിന്ന്
ദോഹ: ഖത്തർ സായുധ സേനയും മറ്റ് ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) അംഗരാജ്യങ്ങളും പങ്കെടുക്കുന്ന 'ഗൾഫ് ഷീൽഡ് എക്സസൈസ് -2026' പ്രകടനങ്ങൾക്ക് സൗദി അറേബ്യയിൽ തുടക്കമായി. സംയുക്ത സൈനിക നീക്കങ്ങൾ ശക്തിപ്പെടുത്തുക, സംയുക്ത പ്രവർത്തന മേഖലയിൽ ഏകോപനം കൈവരിക്കുക തുടങ്ങിയവ ലക്ഷ്യമിട്ടാണ് അഭ്യാസ പ്രകടനം നടത്തിയത്.
ഗൾഫ് ഷീൽഡ് എക്സൈസ് ജി.സി.സി രാജ്യങ്ങൾക്കിടയിലെ സംയുക്ത പ്രതിരോധ സഹകരണത്തെ ശക്തിപ്പെടുത്തും. കൂടാതെ നിലവിലുള്ളതും ഉയർന്നുവരുന്നതുമായ ഭീഷണികൾക്കെതിരെ സംയുക്ത സൈനിക നീക്കങ്ങൾ ഇത്തരം പരിശീലനങ്ങളിലൂടെ ലക്ഷ്യമിടുന്നു.
ജി.സി.സി രാജ്യങ്ങളുടെ സുരക്ഷ, സ്ഥിരത എന്നിവ ഉറപ്പാക്കാൻ സംയുക്ത സൈനിക നടപടി എന്ന ലക്ഷ്യത്തിലേക്ക് ഈ പരിശീലനം നിർണായകമാകും. യുദ്ധസന്നദ്ധതയും വിവിധ ഭീഷണികൾ നേരിടുന്നതിൽ പ്രതികരണ ശേഷിയും വിപുലമായ പരിശോധന -നടപടിക്രമങ്ങളും ഗൾഫ് ഷീൽഡ് പരിശീലനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.