അഥർവ് മിശ്ര
Posted On
date_range Updated On
date_range സ്വിമ്മിങ് പൂളിൽ വീണ് ചികിത്സയിലായിരുന്ന ഏഴു വയസ്സുകാരൻ മരിച്ചു
ദോഹ: സ്വിമ്മിങ് പൂളിൽ വീണ് ചികിത്സയിലായിരുന്ന ഏഴു വയസ്സുകാരൻ മരിച്ചു. മഹാരാഷ്ട്ര താനെ വെസ്റ്റ് ആസാദ് നഗറിൽ അതുൽ കുമാർ മിശ്രയുടെ മകൻ അഥർവ് മിശ്രയാണ് മരിച്ചത്. ഡി.പി.എസ് മൊണാർക്ക് സ്കൂളിലെ സ്കൈ -2 വിദ്യാർഥിയാണ്. ദോഹയിലെ ഒരു സ്വകാര്യ ഹോട്ടലിലെ സ്വിമ്മിങ് പൂളിൽ കഴിഞ്ഞ തിങ്കളാഴ്ചയാണ് അപകടം സംഭവിച്ചത്.
അഞ്ചു ദിവസമായി ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുട്ടി ഇന്നലെയാണ് മരിച്ചത്. പിതാവ് ഖത്തർ എയർവേസിലെ ജീവനക്കാരനാണ്. മാതാവ്: പ്രിയദർശിനി അസ്മിദ വാത്സ്യായൻ. ഹമദ് ഹോസ്പിറ്റലിലെ ജീവനക്കാരിയാണ്. പ്രവാസി വെൽഫയർ റിപാട്രിയേഷൻ വിങ്ങിന്റെ നേതൃത്വത്തിൽ നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.