അബ്ദുറഹിമാൻ

തൃശൂർ സ്വദേശി ദോഹയിൽ നിര്യാതനായി

​ദോഹ: തൃശൂർ സ്വദേശി ഹൃദയാഘാതം മൂലം ദോഹയിൽ നിര്യാതനായി. 40 വർഷത്തോളം ഖത്തർ പ്രവാസിയായ തൃശൂർ എരുമപ്പെട്ടി സ്വദേശി കല്ലിങ്ങൽ പീടികയിൽ വീട്ടിൽ അബ്ദുറഹിമാൻ ആണ് മരിച്ചത്. 65 വയസ്സായിരുന്നു. ഖത്തറിൽ ഡിഫൻസ് ഡിപ്പാർട്ട്മെന്‍റിലായിരുന്നു.

പിതാവ്: ഉണ്ണി. മാതാവ്: നബീസ. ഭാര്യ: റസിയ. മക്കൾ: റഫീഖ്, റംസി (ഇരുവരും ഖത്തർ) റഹീന. മരുമകൻ: ഖലീൽ. കെ.എം.സി.സി റിപാട്രിയേഷൻ വിങ്ങിന്റെ നേതൃത്വത്തിൽ നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഞായറാഴ്ച പുലർച്ചെ ഖത്തർ എയർവേസിൽ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. ഉച്ചക്ക് 12 മണിക്ക് ഖബറടക്കും.

Tags:    
News Summary - A native of Thrissur passed away in Doha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.