ഉം​റ തീ​ർ​ഥാ​ട​ക​ർ പ്ര​തി​രോ​ധ വാ​ക്സി​നു​ക​ൾ സ്വീ​ക​രി​ക്ക​ണം

​ദോ​ഹ: ഉം​റ നി​ർ​വ​ഹി​ക്കു​ന്ന​തി​നാ​യി മ​ക്ക​യി​ലേ​ക്ക് യാ​ത്ര തി​രി​ക്കാ​ൻ ത​യാ​റെ​ടു​ക്കു​ന്ന എ​ല്ലാ പൗ​ര​ന്മാ​രും താ​മ​സ​ക്കാ​രും ആ​വ​ശ്യ​മാ​യ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പു​ക​ൾ എ​ടു​ക്ക​ണ​മെ​ന്ന് പൊ​തു​ജ​നാ​രോ​ഗ്യ മ​ന്ത്രാ​ല​യം ആ​വ​ശ്യ​പ്പെ​ട്ടു. സു​ര​ക്ഷി​ത​വും ആ​രോ​ഗ്യ​ക​ര​വു​മാ​യ യാ​ത്ര ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി മെ​നി​ഞ്ചൈ​റ്റി​സ് വാ​ക്സി​ൻ, സീ​സ​ണ​ൽ ഇ​ൻ​ഫ്ലു​വ​ൻ​സ വാ​ക്സി​ൻ എ​ന്നി​വ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് മ​ന്ത്രാ​ല​യം ആ​വ​ശ്യ​പ്പെ​ട്ടു. ​

തീ​ർ​ത്ഥാ​ട​ക​രെ പ​ക​ർ​ച്ച​വ്യാ​ധി​ക​ളി​ൽ​നി​ന്ന് സം​ര​ക്ഷി​ക്കു​ന്ന​തി​നു​ള്ള പ്ര​ധാ​ന​പ്പെ​ട്ട പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളി​ലൊ​ന്നാ​ണ് കു​ത്തി​വെ​പ്പു​ക​ളെ​ന്ന് മ​ന്ത്രാ​ല​യം ഊ​ന്നി​പ്പ​റ​ഞ്ഞു. ഉം​റ വേ​ള​യി​ലും പു​ണ്യ​സ്ഥ​ല​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കു​മ്പോ​ഴും ഉ​ണ്ടാ​യേ​ക്കാ​വു​ന്ന ഗു​രു​ത​ര ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ കു​റ​ക്കാ​നും ആ​രോ​ഗ്യ സു​ര​ക്ഷ വ​ർ​ധി​പ്പി​ക്കാ​നും ഇ​ത് സ​ഹാ​യി​ക്കും. കൂ​ടാ​തെ, ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ള്ള​വ​ർ, പ്ര​ത്യേ​കി​ച്ച് മു​തി​ർ​ന്ന പൗ​ര​ന്മാ​ർ, വി​ട്ടു​മാ​റാ​ത്ത രോ​ഗ​ങ്ങ​ളു​ള്ള​വ​ർ, ഗ​ർ​ഭി​ണി​ക​ൾ, കു​ട്ടി​ക​ൾ തു​ട​ങ്ങി​യ​വ​ർ യാ​ത്ര​ക്ക് മു​മ്പ് ര​ജി​സ്റ്റ​ർ ചെ​യ്ത ഹെ​ൽ​ത്ത് സെ​ന്റ​റു​ക​ൾ സ​ന്ദ​ർ​ശി​ച്ച് വൈ​ദ്യ​പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്നും യാ​ത്ര​ക്ക് ആ​രോ​ഗ്യ​പ​ര​മാ​യി യോ​ഗ്യ​രാ​ണെ​ന്ന് ഉ​റ​പ്പാ​ക്കു​ക​യും ചെ​യ്യ​ണം. ​

ഉം​റ ക​ർ​മ​ങ്ങ​ൾ നി​ർ​വ​ഹി​ക്കു​മ്പോ​ൾ പാ​ലി​ക്കേ​ണ്ട പ്ര​തി​രോ​ധ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളു​ടെ പ്രാ​ധാ​ന്യ​വും മ​ന്ത്രാ​ല​യം ഓ​ർ​മി​പ്പി​ച്ചു. വ്യ​ക്തി​ശു​ചി​ത്വം പാ​ലി​ക്കു​ക, തി​ര​ക്കു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ മാ​സ്ക് ധ​രി​ക്കു​ക, യാ​ത്ര​ക്കി​ട​യി​ലും താ​മ​സ​സ്ഥ​ല​ത്തും ആ​രോ​ഗ്യ നി​ർ​ദേ​ശ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്കു​ക​യും വേ​ണം. നി​ർ​ദേ​ശി​ക്ക​പ്പെ​ട്ട വാ​ക്സി​നു​ക​ൾ പ്രൈ​മ​റി ഹെ​ൽ​ത്ത് കെ​യ​ർ കോ​ർ​പ​റേ​ഷ​ന് കീ​ഴി​ലു​ള്ള ഹെ​ൽ​ത്ത് സെ​ന്റ​റു​ക​ളി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത​വ​ർ​ക്ക് സൗ​ജ​ന്യ​മാ​യി ല​ഭ്യ​മാ​ണെ​ന്ന് മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

Tags:    
News Summary - Umrah pilgrims must receive preventive vaccines

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.