ദോഹ: ഖത്തറിെൻറ സിരകളിൽ ഫുട്ബാൾ ആവേശം പടരുകയാണ്. കാൽപന്തുകളിയുടെ വിശ്വമേളയെ വരവേൽക്കാനൊരുങ്ങുന്ന കളിഭൂമിയിേലക്ക് പറന്നിറങ്ങാൻ ലോകം ചിറകുവിടർത്തി കാത്തിരിക്കുന്നു.
2022 ഫിഫ ലോകകപ്പിലേക്ക് ഒരു വർഷത്തെ കൗണ്ട്ഡൗൺ േക്ലാക്കിന് സ്റ്റാർട്ട് വിളിക്കാനൊരുങ്ങുന്ന ഖത്തറിൽ കാൽപന്തുപോരാട്ടത്തിന് കളമൊരുക്കി മലയാളി വായനക്കാരുടെ പ്രിയപ്പെട്ട 'ഗൾഫ് മാധ്യമ'വും ബൂട്ടുെകട്ടുന്നു.
ഫുട്ബാളിനെ ജീവൻപോലെ സ്നേഹിക്കുന്ന നാട്ടിൽനിന്നുെമത്തി ഖത്തറിെൻറ മണ്ണിൽ ജീവിതം കെട്ടിപ്പടുക്കുന്ന പ്രവാസി ഇന്ത്യക്കാർക്കായി 'ഗൾഫ് മാധ്യമം' സംഘടിപ്പിക്കുന്ന സെവൻസ് ഫുട്ബാൾ ചാമ്പ്യൻഷിപ്പിന് നവംബർ 26ന് പന്തുരുളും. ഖത്തറിലെ 16 പ്രമുഖ ടീമുകളാണ് ചാമ്പ്യൻഷിപ്പിൽ മാറ്റുരക്കുന്നത്.
നോക്കൗട്ട് അടിസ്ഥാനത്തിൽ നടക്കുന്ന മത്സരത്തിലെ വിജയികൾക്കും റണ്ണേഴ്സ് അപ്പിനും കാഷ് അവാർഡും ട്രോഫിയും സമ്മാനമായി നൽകും.
പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ടീമുകൾ നവംബർ 18ന് മുമ്പായി രജിസ്റ്റർ ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു. രജിസ്ട്രേഷനായി 5537 3946 നമ്പറിൽ ബന്ധപ്പെടാം. ഇ-മെയിൽ mmqatar@gulfmadhyamam.net.
നവംബർ 21ന് ഫിഫ ലോകകപ്പിെൻറ ഒരു വർഷ കൗണ്ട് ഡൗൺ തുടങ്ങി, നവംബർ 30ന് കിക്കോഫ് കുറിക്കുന്ന ഫിഫ അറബ് കപ്പിനായുള്ള കാത്തിരിപ്പിനിടയിലാവും കളിയാരാധകർക്ക് ആവേശമായി 'ഗൾഫ് മാധ്യമം' ഫുട്ബാൾ പോരാട്ടമെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.