Posted On
date_range Updated On
date_range ഖത്തർ: ഗൾഫ്മാധ്യമം ഫ്രീഡം ക്വിസിൽ വൻപങ്കാളിത്തം; അവസാനഘട്ട വിജയികളെ പ്രഖ്യാപിച്ചു
ദോഹ: 'ഗൾഫ്മാധ്യമ'വും അഹ്ലിയ കുടിവെള്ള കമ്പനിയും സിറ്റി എക്സ്ചേഞ്ചും ചേർന്നൊരുക്കിയ ഫ്രീഡം ക്വിസിൽ വൻപങ്കാളിത്തം. ദിവസവും നൂറുകണക്കിനാളുകളാണ് മൽസരത്തിൽ പങ്കെടുത്തത്. പത്രത്തിൻെറ രണ്ടാം പേജിലും www.madhyamam.com ലുമാണ് ചോദ്യങ്ങൾ പ്രസിദ്ധീകരിച്ചത്.
അവസാനഘട്ട വിജയികളെ പ്രഖ്യാപിച്ചു. ക്വിസ്നമ്പർ അഞ്ച് വിജയികൾ: ജയകുമാർ, സുമയ്യ ഷഫീഖ്. ക്വിസ് നമ്പർ ആറ്: അപർണ, ഫിർദൗസ് കെ., ക്വിസ് നമ്പർ ഏഴ്: അനു മറിയം മാത്യു, റുഫൈദ് ഉമ്മാലിൽ.
സ്വതന്ത്ര്യദിനവുമായി ബന്ധെപ്പട്ട് വായനക്കാർക്കായി ആഗസ്റ്റ് 12 മുതൽ 18 വരെയാണ് മൽസരം നടത്തിയത്. ആകർഷകമായ സമ്മാനങ്ങളാണ് വിജയികൾക്ക് നൽകുന്നത്. സ്വാതന്ത്ര്യസമരവുമായി ബന്ധെപ്പട്ട ചോദ്യങ്ങളാണുണ്ടായിരുന്നത്. വിജയികളെ തുടർവിവരങ്ങൾ ഗൾഫ്മാധ്യമം ഓഫിസിൽ നിന്ന് അറിയിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.