ചാവക്കാട് പ്രവാസി അസോസിയേഷൻ പാഡൽ ടൂർണമെന്റ് വെള്ളിയാഴ്ച
ദോഹ: ചാവക്കാട് പ്രവാസി അസോസിയേഷൻ (സി.പി.എ) സംഘടിപ്പിക്കുന്ന പാഡൽ ടൂർണമെന്റ് -സീസൺ 1 വെള്ളിയാഴ്ച. ഇന്ത്യാ പാഡൽ ടൂറിന്റെ സഹകരണത്തോടെയാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. വെള്ളിയാഴ്ച രാവിലെ എട്ടു മണിക്ക് 1969 പ്ലാറ്റിനം പാഡൽ ഇൻഡോർ കോർട്ടിൽ മത്സരങ്ങൾക്ക് തുടക്കമാകും. 20 ടീമുകളിലായി 40 താരങ്ങളാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്. 20 ടീമുകളെ നാല് ഗ്രൂപ്പുകളായി തിരിച്ച് പ്രാഥമിക മത്സരങ്ങൾ നടത്തും. ഗ്രൂപ്പ് ഘട്ടത്തിലെ മികച്ച പ്രകടനം കാഴ്ചവെക്കുന്ന എട്ട് ടീമുകൾ ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത നേടും. തുടർന്ന് സെമിഫൈനലും ഫൈനലും നടക്കും.ഐ.എസ്.സി പ്രസിഡന്റ് ഇ.പി. അബ്ദുറഹ്മാൻ ഉദ്ഘാടനം നിർവഹിക്കുമെന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.