ഖ​ത്ത​ർ ഒ​ളി​മ്പി​ക്സി​ന് വേ​ദി​യൊ​രു​ങ്ങു​മോ?

ദോ​ഹ: 2036-ലെ ​ഒ​ളി​മ്പി​ക് ഗെ​യിം​സി​ന് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കാ​ൻ​ ഇ​ന്ത്യ​യും ഖ​ത്ത​റും ഉ​ൾ​പ്പെ​ടെ ഏ​ഴു രാ​ജ്യ​ങ്ങ​ൾ രം​ഗ​ത്ത്. ഒ​ളി​മ്പി​ക്സ് ഗെ​യിം​സിന് വേ​ദി​യാ​കാ​ൻ താ​ൽ​പ്പ​ര്യ​മ​റി​യി​ച്ച് ബി​ഡ് സ​മ​ർ​പ്പി​ച്ച ഏ​ഴു രാ​ജ്യ​ങ്ങ​ളുടെ പട്ടിക ഐ.ഒ.സിയാണ് പുറത്തുവിട്ടത്. ​ഈ ​രാ​ജ്യ​ങ്ങ​ൾ​ക്കു പു​റ​മെ , ജ​ർ​മ്മ​നി, ഹം​ഗ​റി, ദ​ക്ഷി​ണ കൊ​റി​യ, ദ​ക്ഷി​ണാ​ഫ്രി​ക്ക, തു​ർ​ക്കി​യ എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ് അ​ന്താ​രാ​ഷ്ട്ര ഒ​ളി​മ്പി​ക് ക​മ്മി​റ്റി​യു​ടെ പ​ട്ടി​ക​യി​ലു​ള്ള​ത്. ഒ​ളി​മ്പി​ക്സി​ന് ബി​ഡ് സ​മ​ർ​പ്പി​ച്ച രാ​ജ്യ​ങ്ങ​ളു​ടെ മി​ക​വും സ​ന്ന​ദ്ധ​ത​യും സം​ഘാ​ട​ന ശേ​ഷി​യും വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലൂ​ടെ വി​ല​യി​രു​ത്തി​യ ശേ​ഷ​മാ​കും ആ​തി​ഥേ​യ രാ​ജ്യ​ത്തെ തി​ര​ഞ്ഞെ​ടു​ക്കു​ക.

പ​ശ്ചി​മേ​ഷ്യ​യി​ക്ക് ആ​ദ്യ​മാ​യി ഒ​ളി​മ്പി​ക്സ് എ​ത്തി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഖ​ത്ത​ർ ഒ​ളി​മ്പി​ക്സി​നാ​യു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്. സ്പോ​ർ​ട്സ് മേ​ഖ​ല​യി​ൽ ലോ​ക​ത്തി​ലെ ത​ന്നെ പ്ര​മു​ഖ കേ​ന്ദ്ര​മാ​യി മാ​റി​യ ഖ​ത്ത​ർ, ത​ങ്ങ​ളു​ടെ മു​ൻ​കാ​ല പ​രി​ച​യ​സ​മ്പ​ത്തും അ​ത്യാ​ധു​നി​ക അ​ടി​സ്ഥാ​ന​സൗ​ക​ര്യ​ങ്ങ​ളും ആ​യു​ധ​മാ​ക്കി​യാ​ണ് ഒ​ളി​മ്പി​ക്‌​സി​നാ​യി അ​വ​കാ​ശ​വാ​ദ​മു​ന്ന​യി​ക്കു​ന്ന​ത്. 2022-ലെ ​ഫി​ഫ ലോ​ക​ക​പ്പ് ഉ​ൾ​പ്പെ​ടെ പ്ര​മു​ഖ അ​ന്താ​രാ​ഷ്ട്ര കാ​യി​ക മാ​മാ​ങ്ക​ങ്ങ​ൾ​ക്ക് വി​ജ​യ​ക​ര​മാ​യി ആ​തി​ഥേ​യ​ത്വം വ​ഹി​ച്ച പ​രി​ച​യ​സ​മ്പ​ത്തും 2030-ൽ ​ന​ട​ക്കാ​നി​രി​ക്കു​ന്ന ഏ​ഷ്യ​ൻ ഗെ​യിം​സി​നാ​യു​ള്ള ഒ​രു​ക്ക​ങ്ങ​ളും ഖ​ത്ത​റി​ന്റെ സാ​ധ്യ​ത​ക​ൾ വ​ർ​ധി​പ്പി​ക്കു​ന്നു​ണ്ട്. ഒ​ളി​മ്പി​ക്സ് മാ​മാ​ങ്ക​ത്തി​ന് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കാ​ന്‍ വ​ലി​യ സ​ജ്ജീ​ക​ര​ണ​ങ്ങ​ളു​മാ​യി ഇ​ന്ത്യ​യും രം​ഗ​ത്തു​ണ്ട്. ഗു​ജ​റാ​ത്തി​ലെ അ​ഹ​മ്മ​ദാ​ബാ​ദ് കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ഇ​ന്ത്യ ഒ​ളി​മ്പി​ക് ബി​ഡ് സ​മ​ർ​പ്പി​ച്ച​ത്. 2030-ലെ ​കോ​മ​ൺ​വെ​ൽ​ത്ത് ഗെ​യിം​സി​ന് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന​തും അ​ഹ​മ്മ​ദാ​ബാ​ദാ​ണ് എന്നതും ഇന്ത്യയുടെ സാധ്യതകൾക്ക് പ്രതീക്ഷ പകരുന്നതാണ്.

പു​തി​യ രാ​ജ്യ​ങ്ങ​ൾ​ക്ക് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി ഒ​ക്ടോ​ബ​ർ 31 ആ​ണ്. ഇ​തി​നു​ശേ​ഷം പു​തി​യ അ​പേ​ക്ഷ​ക​ൾ പ​രി​ഗ​ണി​ക്കി​ല്ല. നി​ല​വി​ൽ താ​ൽ​പ്പ​ര്യ​മ​റി​യി​ച്ച ഏ​ഴ് രാ​ജ്യ​ങ്ങ​ളും 2026 ന​വം​ബ​റി​ൽ ത​ങ്ങ​ളു​ടെ ഒ​ളി​മ്പി​ക്സ് പ്രോ​ജ​ക്റ്റു​ക​ളും പ​ദ്ധ​തി​ക​ളും വി​ക​സ​ന കാ​ഴ്ച​പ്പാ​ടു​ക​ളും വ്യ​ക്ത​മാ​ക്കി ഐ.​ഒ.​സി​യു​ടെ 'ഫ്യൂ​ച്ച​ർ ഹോ​സ്റ്റ് ക​മ്മീ​ഷ​ന്' മു​ന്നി​ൽ വി​ർ​ച്വ​ൽ പ്ര​സ​ന്റേ​ഷ​ൻ ന​ട​ത്തും.

തു​ട​ർ​ന്ന് ഐ.​ഒ.​സി എ​ക്സി​ക്യൂ​ട്ടീ​വ് ബോ​ർ​ഡ് ഖ​ത്ത​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള രാ​ജ്യ​ങ്ങ​ളു​ടെ സാ​ങ്കേ​തി​ക സാ​ധ്യ​താ പ​ഠ​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി, തി​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ അ​ടു​ത്ത ഘ​ട്ട​മാ​യ 'സ്ട്രാ​റ്റ​ജി​ക് ഡ​യ​ലോ​ഗി​ലേ​ക്ക്' ക​ട​ക്കും. ഈ ​ഘ​ട്ട​ത്തി​ൽ കാ​യി​ക വേ​ദി​ക​ളു​ടെ മാ​സ്റ്റ​ർ പ്ലാ​ൻ, സാ​മ്പ​ത്തി​ക ഭ​ദ്ര​ത, വ്യ​ക്ത​മാ​യ ഭാ​വി ല​ക്ഷ്യ​ങ്ങ​ൾ എ​ന്നി​വ ഖ​ത്ത​ർ അടക്കമുള്ള രാജ്യങ്ങൾ സ​മ​ർ​പ്പി​ക്കും.

തു​ട​ർ​ന്ന് ഐ.​ഒ.​സി പ്ര​തി​നി​ധി​ക​ൾ ബി​ഡ് സ​മ​ർ​പ്പി​ച്ച രാ​ജ്യ​ങ്ങ​ളി​ലെ​ത്തി സ്റ്റേ​ഡി​യ​ങ്ങ​ളും മ​റ്റ് സൗ​ക​ര്യ​ങ്ങ​ളും നേ​രി​ട്ട് സ​ന്ദ​ർ​ശി​ച്ച് വി​ല​യി​രു​ത്തും. തു​ട​ർ​ന്ന് 2029 മ​ധ്യ​ത്തോ​ടെ ഐ.​ഒ.​സി അം​ഗ​ങ്ങ​ളു​ടെ വോ​ട്ടെ​ടു​പ്പി​ലൂ​ടെ 2036 ഗെ​യിം​സി​ന്റെ ആ​തി​ഥേ​യ​രെ അ​ന്തി​മ​മാ​യി തി​ര​ഞ്ഞെ​ടു​ക്കും. വേ​ദി​ക​ളു​ടെ മാ​സ്റ്റ​ർ പ്ലാ​ൻ, സാ​മ്പ​ത്തി​ക സ​മാ​ഹ​ര​ണം, കാ​യി​ക​താ​ര​ങ്ങ​ൾ​ക്കു​ള്ള സൗ​ക​ര്യ​ങ്ങ​ൾ, രാ​ഷ്ട്രീ​യ -​പൊ​തു​ജ​ന പി​ന്തു​ണ എ​ന്നി​വ കൃ​ത്യ​മാ​യി വി​ല​യി​രു​ത്തി​യാ​കും അ​ന്തി​മ തീ​രു​മാ​നം കൈ​ക്കൊ​ള്ളു​ക.

Tags:    
News Summary - Will Qatar host the Olympics

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.