ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റ് "ഡ്രൈവ് യുവർ ഡ്രീം വിത്ത് ഗ്രാൻഡ്" മെഗാ പ്രൊമോഷന്റെ
ഉദ്ഘാടന ചടങ്ങിൽനിന്ന്
ദോഹ: ഖത്തറിലെ പ്രമുഖ റീട്ടെയിൽ ശൃംഖലയായ ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റ് 2026 പുതുവത്സരാഘോഷത്തോടനുബന്ധിച്ച് ഉപഭോക്താക്കൾക്കായി ആകർഷകമായ സമ്മാനങ്ങളും ഓഫറുകളുമായി " ഡ്രൈവ് യുവർ ഡ്രീം വിത്ത് ഗ്രാൻഡ്" മെഗാ പ്രൊമോഷൻ ആരംഭിച്ചു. പ്രൊമോഷൻ കാലയളവിൽ ഖത്തറിലെ ഗ്രാൻഡ് ഹൈപ്പർമാർക്കറ്റ് ഔട്ട്ലറ്റുകളിൽനിന്ന് ഷോപ്പിങ് ചെയ്യുന്നവർക്കായി വമ്പിച്ച ഓഫറുകളും ആകർഷകമായ സമ്മാനങ്ങളുമാണ് ഒരുക്കിയിട്ടുള്ളത്.
2026 ജനുവരി 1 മുതൽ ജൂൺ 24 വരെ നീളുന്ന പ്രൊമോഷനിലൂടെ 10 ഹ്യുണ്ടായി ആക്സന്റ് കാറുകൾ, 1,00,000 ഖത്തർ റിയാലിന്റെ ക്യാഷ് സമ്മാനങ്ങൾ എന്നിവ നേടാനുള്ള അതുല്യ അവസരമാണ് ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്. ഖത്തറിലെ ഏത് ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റിൽ നിന്നോ (ഏഷ്യൻ ടൗൺ, മെക്കയിൻസ്) അല്ലെങ്കിൽ ഗ്രാൻഡ് എക്സ്പ്രസ് ഔട്ട്ലറ്റുകളിൽ നിന്നോ (നജ്മ, ഷഹാനിയ, ഉമ്മ് ഗൺ, അസീസിയ, അൽ അതിയ, എസ്ഥാൻ മാൾ -വുകൈർ ഗ്രാൻഡ് എക്സ്പ്രസ്സ്, പ്ലാസ മാൾ) എന്നിവിടങ്ങളിൽനിന്ന് 50 റിയലിനോ അതിനു മുകളിലോ പർച്ചേസ് ചെയ്യുമ്പോൾ ലഭിക്കുന്ന റാഫിൾ കൂപ്പൺ വഴി എല്ലാ കസ്റ്റമേഴ്സിനും സമ്മാന പദ്ധതിയിൽ പങ്കെടുക്കാം. ജനുവരി 29, ഫെബ്രുവരി 26, മാർച്ച് 29, ഏപ്രിൽ 23 മേയ് 20, ജൂൺ 25 തുടങ്ങിയ ദിവസങ്ങളിൽ നടക്കുന്ന നറുക്കെടുപ്പിൽ ഭാഗ്യശാലികളെ തിരഞ്ഞെടുക്കും.
പ്രൊമോഷന്റെ ഉദ്ഘാടനം ഗ്രാൻഡ് മാൾ റീജനൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ നിർവഹിച്ചു. സി.ഇ.ഒ നിതിൽ, ജനറൽ മാനേജർ അജിത് കുമാർ, പി.ആർ.ഒ സിദ്ദിഖ്, അസിസ്റ്റന്റ് മാർക്കറ്റിങ് മാനേജർ പ്രവീൺ എന്നിവർ പങ്കെടുത്തു. വിശ്വാസ്യതയോടും ഗുണമേന്മയോടും ഉപഭോക്താക്കൾക്ക് ആകർഷകമായ ഷോപ്പിങ് അനുഭവം ഒരുക്കി ജനങ്ങളുടെ വിശ്വാസമാർജിച്ച ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റ് ഉപഭോക്താക്കൾക്കായി മികച്ച ഓഫറുകളും സമ്മാനങ്ങളുമാണ് ഒരുക്കിയിട്ടുള്ളതെന്നും, ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്നും റീജനൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.