1. ഡോ. നാസിമ ബി, 2. റിയാസ്​ കെ.ആർ, 3. കെ.എസ്.​ പുഷ്​പരാജൻ, 4. വിനോല റാണി,

5. മേഴ്​സി അർഥി 

​േഗ്ലാബൽ ടീച്ചിങ്​ പുരസ്​കാരം : ​െഎഡിയൽ സ്​കൂളിന്​ അഭിമാന നേട്ടം

ദോഹ: എ.കെ.എസ്​ എജുക്കേഷ​െൻറ ​േഗ്ലാബൽ ടീച്ചേഴ്​സ്​ പുരസ്​കാരത്തിളക്കത്തിൽ ഖത്തർ ഐഡിയൽ ഇന്ത്യൻ സ്​കൂളിലെ അധ്യാപകർ. പെൺകുട്ടികളുടെ വിഭാഗം ഹെഡ്​മിസ്​ട്രസ്​ ഡോ. നാസിമ ബി ഉൾപ്പെടെ അഞ്ചുപേരാണ്​ ഹരിയാന ആസ്​ഥാനമായ എ.കെ.എസ്​ എജുക്കേഷ​െൻറ മികച്ച അധ്യാപകർക്കുള്ള ആഗോള പുരസ്​കാരത്തിന്​ അർഹരായത്​. സയൻസ്​ വിഭാഗം തലവൻ റിയാസ്​ കെ.ആർ, സോഷ്യൽ സയൻസ്​ അധ്യാപകൻ കെ.എസ്​ പുഷ്​പരാജൻ, ജൂനിയർ സെക്​ഷൻ അധ്യാപിക വിനോല റാണി, കെ.ജി സെക്​ഷൻ അധ്യാപിക മേഴ്​സി അർഥി എന്നിവരാണ്​ അവാർഡ്​ ജേതാക്കളായത്​. ക്രിയാത്മകമായ അധ്യാപനത്തിലെ സംഭാവനയും മികവും പരിഗണിച്ച്​ നൽകുന്ന പ്രധാന അധ്യാപക പുരസ്​കാരമാണ്​ എ.കെ.എസ്​ ​േഗ്ലാബൽ ടീച്ചിങ്​ അവാർഡ്​. അവാർഡ് ​ജേതാക്കളെ ഐഡിയൽ ഇന്ത്യൻ സ്​കൂൾ പ്രിൻസിപ്പൽ സെയ്​ദ്​ ഷൗക്കത്ത്​​ അലി അഭിനന്ദിച്ചു.

Tags:    
News Summary - Global Teaching Award: Ideal School Proud

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.