റഹീന സെബീർ
മാഹി, തലശ്ശേരി
ചേരുവകൾ
ചെമ്മീൻ -250 ഗ്രം
സവാള -2 എണ്ണം
പച്ചമുളക് -4 എണ്ണം
കറിവേപ്പില
ഇഞ്ചി, വെള്ളുത്തുള്ളി പേസ്റ്റ് -1 ടേബിൾ സ്പൂൺ
നെയ്യ് -1 ടേബിൾ സ്പൂൺ
തക്കാളി -2 എണ്ണം
ഉപ്പ് -ആവശ്യത്തിന്ന്
തേങ്ങ -1 കപ്പ്
പത്തിരി പൊടി
തയാറാക്കുന്ന വിധം
ഒരു പാനിൽ ഓയിൽ ഒഴിച് ചെമ്മീൻ ഫ്രൈ ചെയ്ത ശേഷം ചതച്ച് മാറ്റിവെക്കുക. അതെ പാനിൽ സവാള വയറ്റി പച്ചമുളക് ചതച്ചതും, ഇഞ്ചി വെള്ളുത്തുള്ളി പേസ്റ്റും ചേർക്കുക. അതിനുശേഷം മാറുമ്പോൾ തക്കാളി ചേർത്ത് വയറ്റുക. ഇതിലേക്ക് മഞ്ഞൾ പൊടി, മുളക് പൊടി, കുരുമുളക് പൊടി, ഗരം മസാല പൊടി എന്നിവ ചേർക്കുക. ആവശ്യത്തിന് ഉപ്പും ചതച്ചുവെച്ച ചെമ്മീനും ചേർത്ത് ഇളക്കി യോജിപ്പിക്കുക. കുറച്ച് മല്ലിയില വിതറി 3 ടേബിൾ സ്പൂൺ തേങ്ങ ചേർത്ത് പച്ച മണം മാറുന്നതുവരെ വയറ്റുക.
പത്തിരിപ്പൊടി കുഴച്ചെടുത്ത് നൈസ് പത്തിരി പോലെ പരത്തി ഉള്ളിൽ മസാല വെച്ച് റോൾ ചെയ്യുക. ശേഷം ആവിച്ചെമ്പിൽ വേവിച്ചെടുക്കാം. ചെമ്മീൻ ഡ്യൂപ്ലക്സ് റെഡി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.