ദോഹ: ചെറിയ പെരുന്നാൾ അവധി ദിവസങ്ങളിൽ സർക്കാർ ആരോഗ്യ മേഖലയിലെ പ്രവൃത്തി സമയം ക്രമീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഹമദ് മെഡിക്കൽ കോർപറേഷൻ ആശുപത്രികളിൽ പീഡിയാട്രിക് എമർജൻസി സെന്ററുകൾ ഉൾപ്പെടെ എല്ലാ എമർജൻസി സേവനങ്ങളും ഇൻപേഷ്യന്റ് കെയർ വിഭാഗങ്ങളും 24 മണിക്കൂറും പ്രവർത്തിക്കും. ആംബുലൻസ് സേവനവും പതിവുപോലെ മുഴുവൻ സമയവും ലഭ്യമായിരിക്കും.
റമദാനിലെ ബാക്കിയുള്ള ദിവസങ്ങളിൽ ഖത്തർ നാഷണൽ ബ്ലഡ് ഡൊണേഷൻ സെന്റർ രാവിലെ എട്ടു മുതൽ ഉച്ചക്ക് ഒന്നു വരെയും വൈകീട്ട് ആറു മുതൽ പുലർച്ചെ 12 വരെയും രണ്ട് ഷിഫ്റ്റുകളിലായി പ്രവർത്തിക്കും. എന്നാൽ പെരുന്നാൾ ആദ്യ ദിനത്തിലും വരുന്ന വെള്ളിയാഴ്ചയും അവധിയായിരിക്കും. ശനിയാഴ്ച മുതൽ തിങ്കളാഴ്ച വരെ രാവിലെ ഒമ്പതു മുതൽ രാത്രി ഒമ്പതു വരെ സെന്റർ പ്രവർത്തിക്കും. പ്രൈമറി ഹെൽത്ത് കെയർ കോർപറേഷന് കീഴിലുള്ള 21 ഹെൽത്ത് സെന്ററുകൾ അവധി ദിവസങ്ങളിൽ തുറന്നുപ്രവർത്തിക്കും.
കൂടാതെ, 14 ആരോഗ്യ കേന്ദ്രങ്ങളിൽ എമർജൻസി കെയർ സേവനങ്ങളും എട്ട് സെന്ററുകളിൽ കുട്ടികൾക്കുള്ള അടിയന്തര പരിചരണത്തിനായും നീക്കിവച്ചിട്ടുണ്ട്. മന്ത്രാലയത്തിന് കീഴിലുള്ള വിവിധ സേവന വിഭാഗങ്ങളുടെ പ്രവർത്തന സമയവും ക്രമീകരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.