ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ത്തി​നാ​യി ഖ​ത്ത​റി​ലെ​ത്തി​യ ജോ​ർ​ഡ​ൻ രാ​ജാ​വി​നെ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി ദോ​ഹ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വീ​ക​രിക്കുന്നു​

മേ​ഖ​ല​യി​ലെ സം​ഘ​ർ​ഷ​ം; ഖ​ത്ത​ർ അ​മീ​ർ -ജോ​ർ​ഡ​ൻ രാ​ജാ​വും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

ദോ​ഹ: ഖ​ത്ത​റും ജോ​ർ​ഡ​നും അ​ട​ക്കം മേ​ഖ​ല​യി​ലെ രാ​ജ്യ​ങ്ങ​ളെ ല​ക്ഷ്യ​മി​ട്ടു​ള്ള ഇ​റാ​ൻ ആ​ക്ര​മ​ണ​ത്തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പു​തി​യ സം​ഭ​വ​വി​കാ​സ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്ത് ഖ​ത്ത​ർ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി, ജോ​ർ​ഡ​ൻ രാ​ജാ​വ് അ​ബ്ദു​ല്ല ര​ണ്ടാ​മ​ൻ ഇ​ബ്നു അ​ൽ ഹു​സൈ​നു​മാ​യി അ​മീ​രി ദി​വാ​നി​ൽ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഇ​റാ​ൻ ആ​ക്ര​മ​ണ​ങ്ങ​ളെ അ​പ​ല​പി​ച്ച നേ​താ​ക്ക​ൾ, ഇ​രു​രാ​ജ്യ​ങ്ങ​ളു​ടെ പ​ര​മാ​ധി​കാ​ര​വും സു​ര​ക്ഷ​യും ഉ​റ​പ്പാ​ക്കു​ന്ന​തി​ന് സ്വീ​ക​രി​ക്കു​ന്ന എ​ല്ലാ ന​ട​പ​ടി​ക​ളി​ലും പ​ര​സ്പ​രം പി​ന്തു​ണ​യും ഉ​റ​പ്പാ​ക്കി.

മേ​ഖ​ല​യി​ലെ സം​ഘ​ർ​ഷ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ രാ​ജ്യ​ത്തി​ന്റെ​യും സി​വി​ലി​യ​ന്മാ​രു​ടെ​യും സു​ര​ക്ഷ​യെ അ​പ​ക​ട​ത്തി​ലാ​ക്കു​ന്ന എ​ല്ലാ സൈ​നി​ക ന​ട​പ​ടി​ക​ളും ഉ​ട​ന​ടി അ​വ​സാ​നി​പ്പി​ക്ക​ണം. സം​ഘ​ർ​ഷ​ങ്ങ​ൾ നി​യ​ന്ത്രി​ക്കു​ന്ന​തി​ന് പ്രാ​ദേ​ശി​ക, അ​ന്ത​ർ​ദേ​ശീ​യ ശ്ര​മ​ങ്ങ​ൾ ശ​ക്ത​മാ​ക്ക​ണം. ന​യ​ത​ന്ത്ര മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ​യും സം​ഭാ​ഷ​ണ​ങ്ങ​ളി​ലൂ​ടെ​യും പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കേ​ണ്ട​തി​ന്റെ പ്രാ​ധാ​ന്യ​വും അ​വ​ർ ഊ​ന്നി​പ്പ​റ​ഞ്ഞു.

കൂ​ടാ​തെ, ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​ങ്ങ​ളെ​ക്കു​റി​ച്ചും അ​വ വി​ക​സി​പ്പി​ക്കാ​നു​ള്ള വ​ഴി​ക​ളെ​ക്കു​റി​ച്ചും നേ​താ​ക്ക​ൾ ച​ർ​ച്ച​ചെ​യ്തു. പൊ​തു​താ​ൽ​പ​ര്യ​മു​ള്ള നി​ര​വ​ധി പ്രാ​ദേ​ശി​ക, അ​ന്ത​ർ​ദേ​ശീ​യ വി​ഷ​യ​ങ്ങ​ളെ​ക്കു​റി​ച്ചും, പ്ര​ത്യേ​കി​ച്ച് നി​ല​വി​ലെ പ്ര​തി​സ​ന്ധി​യും ആ​ഗോ​ള സ​മാ​ധാ​ന​ത്തി​ലും സു​ര​ക്ഷ​യി​ലും അ​തി​ന്റെ പ്ര​ത്യാ​ഘാ​ത​ങ്ങ​ളെ​ക്കു​റി​ച്ചും ഇ​രു​വ​രും പ​ങ്കു​വെ​ച്ചു.

പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​റ​ഹ്മാ​ൻ ബി​ൻ ജാ​സിം ആ​ൽ​ഥാ​നി, അ​മീ​രി ദി​വാ​ൻ മേ​ധാ​വി അ​ബ്ദു​ല്ല ബി​ൻ മു​ഹ​മ്മ​ദ് അ​ൽ ഖു​ലൈ​ഫി എ​ന്നി​വ​രും കൂ​ടി​ക്കാ​ഴ്ച​യി​ൽ പ​ങ്കെ​ടു​ത്തു.

നേ​ര​ത്തേ, ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ത്തി​നാ​യി ഖ​ത്ത​റി​ലെ​ത്തി​യ ജോ​ർ​ഡ​ൻ രാ​ജാ​വി​നെ ഖ​ത്ത​ർ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി ദോ​ഹ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി സ്വീ​ക​രി​ച്ചു. അ​മീ​രി ദി​വാ​ൻ മേ​ധാ​വി അ​ബ്ദു​ല്ല ബി​ൻ മു​ഹ​മ്മ​ദ് അ​ൽ ഖു​ലൈ​ഫി​യും സ​ന്നി​ഹി​ത​നാ​യി​രു​ന്നു.

Tags:    
News Summary - Conflict in the region; Qatari Emir and Jordanian King hold meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.