ജ​നീ​വ​യി​ൽ മ​നു​ഷ്യാ​വ​കാ​ശ കൗ​ൺ​സി​ലി​ന്റെ 61ാമ​ത് സെ​ഷ​നി​ൽ ഖ​ത്ത​റി​ന്റെ പ്ര​തി​നി​ധി ഡോ. ​ഹി​ന്ദ് അ​ബ്ദു​റ​ഹ്മാ​ൻ അ​ൽ

മു​ഫ്ത സം​സാ​രി​ക്കു​ന്നു

ഇ​റാ​ൻ ആ​ക്ര​മ​ണം; യു.​എ​ന്നി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി ഖ​ത്ത​ർ

ദോ​ഹ: സി​വി​ലി​യ​ന്മാ​രു​ടെ പ്ര​ദേ​ശ​ങ്ങ​ൾ, താ​മ​സ​സ്ഥ​ല​ങ്ങ​ൾ എ​ന്നി​വ ല​ക്ഷ്യം​വെ​ച്ച് മേ​ഖ​ല​യി​ലെ രാ​ജ്യ​ങ്ങ​ൾ​ക്കെ​തി​രെ ഇ​റാ​ൻ ന​ട​ത്തു​ന്ന ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കെ​തി​രെ പ്ര​തി​ഷേ​ധ​വു​മാ​യി ഖ​ത്ത​ർ. ജ​നീ​വ​യി​ൽ മ​നു​ഷ്യാ​വ​കാ​ശ കൗ​ൺ​സി​ലി​ന്റെ 61ാമ​ത് സെ​ഷ​നി​ൽ ഖ​ത്ത​റി​ന്റെ സ്ഥി​രം പ്ര​തി​നി​ധി ഡോ. ​ഹി​ന്ദ് അ​ബ്ദു​റ​ഹ്മാ​ൻ അ​ൽ മു​ഫ്ത​യാ​ണ് പ്ര​തി​ഷേ​ധം അ​റി​യി​ച്ച​ത്. ഇ​റാ​ൻ ആ​ക്ര​മ​ണം അ​ന്താ​രാ​ഷ്ട്ര മ​നു​ഷ്യാ​വ​കാ​ശ നി​യ​മ​ങ്ങ​ളു​ടെ ഗു​രു​ത​ര​മാ​യ ലം​ഘ​ന​മാ​ണ്. ഇ​ത്ത​രം പ്ര​വൃ​ത്തി​ക​ൾ തു​ട​രു​ന്ന​ത് ആ​ശ​ങ്കാ​ജ​ന​ക​മാ​ണെ​ന്നും അ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി.

മേ​ഖ​ല​യി​ലെ നി​ര​വ​ധി രാ​ജ്യ​ങ്ങ​ളെ ല​ക്ഷ്യ​മി​ട്ട് ഇ​റാ​ൻ ന​ട​ത്തി​യ ആ​ക്ര​മ​ണ​ങ്ങ​ളെ ഖ​ത്ത​ർ ശ​ക്ത​മാ​യി അ​പ​ല​പി​ച്ചു. ഇ​ത് ദേ​ശീ​യ പ​ര​മാ​ധി​കാ​ര​ത്തി​ന്റെ ന​ഗ്ന​മാ​യ ലം​ഘ​ന​വും സി​വി​ലി​യ​ന്മാ​രു​ടെ സു​ര​ക്ഷ​ക്കു നേ​രെ​യു​ള്ള ഭീ​ഷ​ണി​യുമാ​ണ്. അ​ന്താ​രാ​ഷ്ട്ര നി​യ​മ​ങ്ങ​ളു​ടെ​യും യു.​എ​ൻ ചാ​ർ​ട്ട​റി​ന്റെ​യും ലം​ഘ​ന​മാ​ണ്. ഇ​റാ​ൻ ആ​ക്ര​മ​ണ​ത്തെ അ​പ​ല​പി​ച്ച് സു​ര​ക്ഷാ കൗ​ൺ​സി​ൽ പാ​സ്സാ​ക്കി​യ പ്ര​മേ​യ​ത്തെ​യും അ​വ​ർ സ്വാ​ഗ​തം ചെ​യ്തു.

യു.​എ​ൻ ചാ​ർ​ട്ട​റി​ന്റെ ആ​ർ​ട്ടി​ക്കി​ൾ 51 അ​നു​സ​രി​ച്ച് പ​ര​മാ​ധി​കാ​ര​വും സു​ര​ക്ഷ​യും സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി പ്ര​തി​ക​രി​ക്കാ​നു​ള്ള പൂ​ർ​ണ്ണ അ​വ​കാ​ശം ഖ​ത്ത​റി​നു​ണ്ട്. സം​ഘ​ർ​ഷം ഉ​ട​ന​ടി അ​വ​സാ​നി​പ്പി​ച്ച് സം​ഭാ​ഷ​ണ​ത്തി​ലേ​ക്കും ച​ർ​ച്ച​ക​ളി​ലേ​ക്കും എ​ല്ലാ ക​ക്ഷി​ക​ളും തി​രി​ച്ചു​വ​ര​ണ​മെ​ന്നും അ​വ​ർ ആ​ഹ്വാ​നം ചെ​യ്തു.

News Summary - Iran attack; Qatar protests to the UN

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.