ദോഹ: തിങ്കളാഴ്ച വൈകീട്ടോടെ ഖത്തറിനെ ലക്ഷ്യമിട്ട് തുടർച്ചയായ ആക്രമണശ്രമം. ഇന്നലെ 3.30 ഓടെയാണ് ആദ്യ ആക്രമണമുണ്ടായത്. നാഷണൽ അലേർട്ട് സിസ്റ്റം വഴി ജനങ്ങൾക്ക് സുരക്ഷ സന്ദേശം ലഭിച്ചതിനു പിന്നാലെയാണ് വലിയ സ്ഫോടന ശബ്ദങ്ങൾ ഖത്തറിന്റെ വിവിധ ഭാഗങ്ങളിൽ കേട്ടത്. രാജ്യത്തെ ലക്ഷ്യമിട്ടുണ്ടായ മിസൈൽ ആക്രമണത്തെ സായുധ സേന വിജയകരമായി തടഞ്ഞതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ആക്രമണ ഭീക്ഷണി ഒഴിഞ്ഞതായി അറിയിപ്പും ലഭിച്ചു.
പിന്നാലെയാണ് നാലുമണിയോടെയാണ് രണ്ടാമത്തെ ആക്രമണമുണ്ടായത്. ഇന്നലെ നേരിട്ട എല്ലാ ആക്രമണങ്ങളെയും വിജയകരമായി സായുധ സേന പ്രതിരോധിച്ചു. രാജ്യത്തിന്റെ പരമാധികാരവും ഭൂപ്രദേശവും സംരക്ഷിക്കാനും, ഏത് ബാഹ്യ ഭീഷണിയെയും നേരിടാനും ഖത്തർ സായുധ സേന പൂർണ്ണ സജ്ജമാണെന്ന് മന്ത്രാലയം വിശദീകരിച്ചു. ഞായറാഴ്ച രാത്രിയും ഇറാൻ തൊടുത്തുവിട്ട നിരവധി ഡ്രോൺ ആക്രമണ ശ്രമങ്ങളെ ഖത്തർ പ്രതിരോധിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.