മേഖലയിലെ പ്രത്യേക സാഹചര്യത്തിൽ സർക്കാർ, അർദ്ധസർക്കാർ സ്ഥാപനങ്ങളിലെയും സ്വകാര്യ മേഖലയിലെയും ജീവനക്കാർ അടിയന്തര സാഹചര്യങ്ങളിലും അസാധാരണ സന്ദർഭങ്ങളിലും ജോലിസ്ഥലങ്ങളിൽ പാലിക്കേണ്ട മാർഗനിർദേശങ്ങൾ പുറത്തിറക്കി ആഭ്യന്തര മന്ത്രാലയം. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും, ബന്ധപ്പെട്ട അധികാരികളും സ്ഥാപനത്തിലെ സുരക്ഷ ഉദ്യോഗസ്ഥരും നൽകുന്ന നിർദേശങ്ങൾക്കനുസൃതമായി പെട്ടന്ന് പ്രതികരിക്കാനും ഈ നിർദേശങ്ങൾ സഹായിക്കും. സുരക്ഷാ ഉദ്യോഗസ്ഥർ അല്ലെങ്കിൽ എമർജൻസി ടീമുകൾ നൽകുന്ന നിർദേശങ്ങൾ പാലിക്കാൻ ശ്രദ്ധിക്കുക
പ്രതിരോധ സജ്ജീകരണങ്ങൾ മനസ്സിലാക്കുക
ജോലിസ്ഥലത്തെ എമർജൻസി എക്സിറ്റുകളെക്കുറിച്ചും ഇവാക്വേഷൻ പാതകളെക്കുറിച്ചും (Evacuation Routes), അസംബ്ലി പോയന്റിനെ (Assembly Point) കുറിച്ചും അറിഞ്ഞിരിക്കുക
എമർജൻസി കോറിഡോറുകളിലും എക്സിറ്റുകളിലും തടസ്സങ്ങളില്ലെന്ന് ഉറപ്പുവരുത്തുക
ജോലിസ്ഥലത്തെ സുരക്ഷാ ഉപകരണങ്ങൾ, തീപിടുത്തം അണയ്ക്കാനുള്ള ഉപകരണങ്ങൾ (Fire Extinguishers) എന്നിവയുടെ സ്ഥാനം ശ്രദ്ധിക്കുക, പ്രവർത്തനക്ഷമമാണെന്ന് ഉറപ്പാക്കുക
സുരക്ഷ മുന്നറിയിപ്പ് ലഭിച്ചാൽ
* ജോലി നിർത്തിവെക്കുക, പരിഭ്രമിക്കാതെ ശാന്തത പാലിക്കുക. സുരക്ഷാ സന്ദേശങ്ങൾ, അല്ലെങ്കിൽ സുരക്ഷാ ഉദ്യോഗസ്ഥർ എന്നിവർ നൽകുന്ന നിർദേശങ്ങൾ പാലിക്കുക
* നിശ്ചയിച്ചിട്ടുള്ള പാതകളിലൂടെ (Evacuation Routes) സുരക്ഷിതമായി പുറത്തിറങ്ങുക
* സഹപ്രവർത്തകരെയോ സന്ദർശകരെയോ സഹായിക്കുക; പ്രത്യേകിച്ച് മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും മുൻഗണന നൽകുക.
അടിയന്തര സാഹചര്യങ്ങളിൽ
1. അപകട സാഹചര്യത്തിൽ, മുന്നോട്ടുള്ള പാത സുരക്ഷിതമല്ലെന്ന് കണ്ടാൽ ഒഴിപ്പിക്കൽ പ്രക്രിയ ഉടൻ നിർത്തുക
2. കെട്ടിടത്തിനുള്ളിലോ പരിസരത്തോ സുരക്ഷിതമായ അഭയസ്ഥാനത്തേക്ക് ഉടൻ മാറുക
3. ഗ്ലാസ് ഭിത്തികളിൽ നിന്നും തുറസ്സായ സ്ഥലങ്ങളിൽ നിന്നും അകലം പാലിക്കുക.
4. ഒഴിപ്പിക്കൽ പുനരാരംഭിക്കാനോ അല്ലെങ്കിൽ അപകടം ഒഴിഞ്ഞെന്ന നിർദേശം ലഭിക്കുന്നത് വരെ അധികാരികളുടെയോ സുരക്ഷാ ഉദ്യോഗസ്ഥരുടെയോ നിർദേശങ്ങൾ പാലിക്കുക
5. ഇത്തരം സാഹചര്യങ്ങളിൽ ലിഫ്റ്റുകൾ ഒരു കാരണവശാലും ഉപയോഗിക്കരുത്
6. ഓടുകയോ മുന്നിലുള്ളവരെ തള്ളുകയോ ചെയ്യാതെ ശാന്തമായി നീങ്ങാൻ ശ്രദ്ധിക്കുക.
7. സുരക്ഷിതമായി അസംബ്ലി പോയന്റിൽ എത്തിയാൽ ആളുകളുടെ എണ്ണം കൃത്യമാണോ എന്ന് പരിശോധിക്കാനും എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കാനും അധികാരികളോ സുരക്ഷാ ഉദ്യോഗസ്ഥരോ നിർദേശങ്ങൾ നൽകുന്നത് വരെ താൽക്കാലികമായി അവിടെ തുടരുക
8. ആരെങ്കിലും കെട്ടിടത്തിനുള്ളിൽ കുടുങ്ങിയതായി സംശയമുണ്ടെങ്കിൽ ഉടൻ ഉദ്യോഗസ്ഥരെ അറിയിക്കുക
സുരക്ഷിതമായ സ്ഥാനം ഉറപ്പാക്കുക
അടിയന്തര സാഹചര്യങ്ങളിൽ, ഉടൻതന്നെ കെട്ടിടത്തിനുള്ളിൽ അപകടസാധ്യത കുറഞ്ഞ സുരക്ഷിതമായ സ്ഥാനത്തേക്ക് മാറുക. പുകയോ മറ്റ് അപകടങ്ങളോ പകരുന്നത് തടയാൻ വാതിലുകൾ അടക്കുകയും നിങ്ങൾ എവിടെയാണെന്ന വിവരം ബന്ധപ്പെട്ട അധികാരികളെയോ സുരക്ഷാഉദ്യോഗസ്ഥരെയോ അടിയന്തര നമ്പറിലോ (Emergency Number) അറിയിക്കുക. എമർജൻസി ടീമുകളിൽ നിന്നുള്ള നിർദേശങ്ങൾക്കായി കാത്തിരിക്കാം. സുരക്ഷിതമല്ലാത്ത പാതകളിലൂടെ പുറത്തുകടക്കാൻ ശ്രമിക്കരുത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.