ഇ​ല​ക്ട്രി​ക്ക​ൽ സ​ബ് സ്റ്റേ​ഷ​നു​ക​ൾ​ക്ക് മു​ന്നി​ൽ വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യ​രു​ത്

ദോ​ഹ: ഖ​ത്ത​ർ ജ​ന​റ​ൽ ഇ​ല​ക്ട്രി​സി​റ്റി ആ​ൻ​ഡ് വാ​ട്ട​ർ കോ​ർ​പ​റേ​ഷ​ന്റെ (ക​ഹ്‌​റ​മാ) ഇ​ല​ക്ട്രി​ക്ക​ൽ സ​ബ് സ്റ്റേ​ഷ​നു​ക​ൾ​ക്ക് മു​ന്നി​ലോ സ​മീ​പ​ത്തോ വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യ​രു​തെ​ന്ന് ജ​ല -വൈ​ദ്യു​ത വി​ഭാ​ഗ​മാ​യ ക​ഹ്‌​റ​മാ. സു​ര​ക്ഷ​ക്കും അ​വ​ശ്യ സേ​വ​ന​ങ്ങ​ളു​ടെ കാ​ര്യ​ക്ഷ​മ​വും ത​ട​സ്സ​മി​ല്ലാ​ത്ത​തു​മാ​യ വി​ത​ര​ണം ഉ​റ​പ്പാ​ക്കു​ന്ന​തി​നും മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​നും സു​പ്ര​ധാ​ന സേ​വ​ന​ങ്ങ​ളു​ടെ തു​ട​ർ​ച്ച ഉ​റ​പ്പാ​ക്കാ​നും ഫീ​ൽ​ഡ് ടീ​മു​ക​ളു​മാ​യി സ​ഹ​ക​രി​ക്ക​മെ​ന്നും ക​ഹ്റ​മാ ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​ല​ക്ട്രി​ക്ക​ൽ സ​ബ് സ്റ്റേ​ഷ​നു​ക​ളു​ടെ പ്ര​വേ​ശ​ന ക​വാ​ട​ങ്ങ​ളും പ​രി​സ​ര​ങ്ങ​ളും എ​ല്ലാ​യ്‌​പ്പോ​ഴും വ്യ​ക്ത​മാ​യി സൂ​ക്ഷി​ക്ക​ണം. അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കും സാ​ങ്കേ​തി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​മാ​യി എ​മ​ർ​ജ​ൻ​സി ടീ​മു​ക​ൾ​ക്ക് ഉ​ട​ന​ടി സ​ബ് സ്റ്റേ​ഷ​നു​ക​ളി​ൽ പ്ര​വേ​ശി​ക്കാ​ൻ ഇ​ത് അ​നി​വാ​ര്യ​മാ​ണെന്നും ക​ഹ്‌​റ​മാ അറിയി​ച്ചു. 

Tags:    
News Summary - Vehicles should not be parked in front of electrical substations.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.