ജി.​സി.​സി ഗെ​യിം​സി​ൽ സി​ൽ​വ​ർ മെ​ഡ​ൽ നേ​ടി​യ ഖ​ത്ത​ർ ടീം

ജി.​സി.​സി ഗെ​യിം​സ് കൊ​ടി​യി​റ​ങ്ങി; ഖ​ത്ത​ർ ഗൾഫ് ചാമ്പ്യന്മാർ

ദോ​ഹ: ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ൾ ആ​വേ​ശ​ത്തോ​ടെ മാ​റ്റു​ര​ച്ച ജി.​സി.​സി ഗെ​യിം​സി​ന് ദോ​ഹ​യി​ൽ കൊ​ടി​യി​റ​ങ്ങി. ആ​റ് ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ൾ ഒ​ന്നി​ച്ച നാ​ലാ​മ​ത് ജി.​സി.​സി ​ഗെ​യിം​സ് ക​ഴി​ഞ്ഞ​ദി​വ​സം സ​മാ​പി​ച്ച​പ്പോ​ൾ മ​റ്റൊ​രു ലോ​കോ​ത്ത​ര കാ​യി​ക മാ​മാ​ങ്ക​ത്തി​ന് കൂ​ടി മി​ക​വു​റ്റ ആ​തി​ഥേ​യ​ത്വം ഒ​രു​ക്കി​യ ഖ​ത്ത​ർ ത​ങ്ങ​ളു​ടെ സം​ഘാ​ട​ന മി​ക​വ് തെ​ളി​യി​ച്ചു. മേ​യ് 11 ദോ​ഹ​യി​ൽ ആ​രം​ഭി​ച്ച ​ഗെ​യിം​സ് 22ന് ​അ​വാ​സാ​നി​ച്ച​പ്പോ​ൾ അ​​​ത്‌​​​ല​​​റ്റി​​​ക്‌​​​സ് ട്രാ​​​ക്കി​​​ലും ഫീ​​​ൽ​​​ഡി​​​ലും ആ​​​തി​​​ഥേ​​​യ​​​രാ​​​യ ഖ​​​ത്ത​​​ർ ത​ങ്ങ​ളു​ടെ സ​​മ്പൂ​​ർ​​ണ ആ​​ധി​​പ​​ത്യം ഉ​റ​പ്പാ​ക്കി. ആ​​​വേ​​​ശ​​​ക​​​ര​​​മാ​​​യ നാ​​​ലാ​​​മ​​​ത് ജി.​​​സി.​​​സി ഗെ​​​യിം​​​സി​​​ൽ 134 മെ​ഡ​ലു​ക​ളു​മാ​യി ആ​തി​ഥേ​യ​രാ​യ ഖ​ത്ത​ർ ത​ന്നെ​യാ​ണ് ഒ​ന്നാ​മ​തെ​ത്തി​യ​ത്.

ജി.​സി.​സി ഗെ​യിം​സി​ൽ ഷൂ​ട്ടി​ങ്ങി​ൽ മെ​ഡ​ൽ നേ​ടി​യ ഖ​ത്ത​ർ താ​ര​ങ്ങ​ൾ

48 സ്വ​ർ​ണ​വും 50 വെ​ള്ളി​യും 36 വെ​ങ്ക​ല​വു​മാ​ണ് ഖ​ത്ത​ർ നേ​ടി​യ​ത്. 82 മെ​ഡ​ലു​മാ​യി സൗ​ദി അ​റേ​ബ്യ ര​ണ്ടാ​മ​തും, 63 മെ​ഡ​ലു​മാ​യി ബ​ഹ്റൈ​ൻ മൂ​ന്നാം സ്ഥാ​ന​ത്തു​മെ​ത്തി. ട്രാ​ക്ക് ആ​ൻ​ഡ് ഫീ​ൽ​ഡ് അ​ത് ല​റ്റി​ക്സ് മ​ത്സ​ര​ങ്ങ​ളി​ൽ മാ​ത്രം 34 മെ​ഡ​ലു​ക​ൾ നേ​ടി​ക്കൊ​ണ്ടാ​ണ് ഖ​ത്ത​ർ ത​ങ്ങ​ളു​ടെ ആ​ധി​പ​ത്യം ഉ​റ​പ്പി​ച്ച​ത്. നീ​ന്ത​ൽ മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് 26 മെ​ഡ​ലു​ക​ളും ഷൂ​ട്ടി​ങ്ങി​ൽ 20 മെ​ഡ​ലു​ക​ളും ഖ​ത്ത​ർ നേ​ടി. ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ൾ ത​മ്മി​ലു​ള്ള കാ​യി​ക സൗ​ഹൃ​ദം ഊ​ട്ടി​യു​റ​പ്പി​ക്കു​ന്ന​തി​നും യു​വ പ്ര​തി​ഭ​ക​ളെ വാ​ർ​ത്തെ​ടു​ക്കു​ന്ന​തി​നും ല​ക്ഷ്യ​മി​ട്ടാ​ണ് ഗെ​യിം​സ് സം​ഘ​ടി​പ്പി​ച്ച​ത്. ഒ​രു ഗ​ൾ​ഫ്, ഒ​രു ഹൃ​ദ​യം എ​ന്ന സ​ന്ദേ​ശ​ത്തോ​ടെ ന​ട​ന്ന ​ഗെ​യിം​സി​ൽ ജി.​സി.​സി​യി​ലെ ആ​റ് രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നാ​യി 1,400ല​ധി​കം കാ​യി​ക​താ​ര​ങ്ങ​ൾ പ​ങ്കെ​ടു​ത്തു.

സ്ത്രീ ​പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്കി​ക്കൊ​ണ്ട് വ​നി​താ അ​ത് ല​റ്റു​ക​ളും വി​വി​ധ ഇ​ന​ങ്ങ​ളി​ൽ മ​ത്സ​രി​ച്ചു. അ​ത് ല​റ്റി​ക്സ്, നീ​ന്ത​ൽ, ഹാ​ൻ​ഡ്‌​ബാ​ൾ, വോ​ളി​ബാ​ൾ, ഷൂ​ട്ടി​ങ്, താ​യ്‌​ക്വോ​ൻഡോ, ക​രാ​ട്ടെ, ബോ​ക്സി​ങ്, പാ​ഡ​ൽ, ടേ​ബി​ൾ ടെ​ന്നീ​സ്, ബി​ല്യാ​ർ​ഡ്സ്, സ്നൂ​ക്ക​ർ തു​ട​ങ്ങി 17ല​ധി​കം കാ​യി​ക ഇ​ന​ങ്ങ​ളി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ന്ന​ത്. ദോ​ഹ​യി​ലെ അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളു​ള്ള 10 കാ​യി​ക കേ​ന്ദ്ര​ങ്ങ​ളി​ലാ​യാ​ണ് മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. മ​ത്സ​ര​ങ്ങ​ൾ​ക്കൊ​പ്പം സ​ന്ദ​ർ​ശ​ക​ർ​ക്കും കാ​യി​ക ആ​രാ​ധ​ക​ർ​ക്കും വി​വി​ധ ഫാ​ൻ ഇ​വ​ന്റു​ക​ളും സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളും ഒ​രു​ക്കി​യി​രു​ന്നു. 2011ൽ ​ബ​ഹ്‌​റൈ​നി​ലാ​ണ് പ്ര​ഥ​മ ജി.​സി.​സി ഗെ​യിം​സ് തു​ട​ക്കം കു​റി​ച്ച​ത്. 27 സ്വ​ർ​ണ​വും 14 വെ​ള്ളി​യും 7 വെ​ങ്ക​ല​വും ഉ​ൾ​പ്പെ​ടെ ആ​കെ 48 മെ​ഡ​ലു​ക​ളു​മാ​യി കു​വൈ​ത്താ​യി​രു​ന്നു ഒ​ന്നാം സ്ഥാ​ന​ത്ത്. 10 സ്വ​ർ​ണ​വും 6 വെ​ള്ളി​യും 5 വെ​ങ്ക​ല​വും ഉ​ൾ​പ്പെ​ടെ ആ​കെ 21 മെ​ഡ​ലു​ക​ളു​മാ​യി ബ​ഹ്റൈ​ൻ ര​ണ്ടാ​മ​തും, 7 സ്വ​ർ​ണ​വും 12 വെ​ള്ളി​യും 7 വെ​ങ്ക​ല​വും ഉ​ൾ​പ്പെ​ടെ ആ​കെ 26 മെ​ഡ​ലു​ക​ളു​മാ​യി ഖ​ത്ത​ർ മൂ​ന്നാം സ്ഥാ​ന​ത്തു​മാ​യി​രു​ന്നു.  

Tags:    
News Summary - GCC Games kicks off; Qatar crowned Gulf champions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.