സൗദി ടീമിന്റെ ദേശീയ പതാക ഉയർത്തുന്നു
ദോഹ: കാൽപന്തിന്‍റെ വിശ്വമേളയിലേക്ക് പുതുതായി ഇടമുറപ്പിച്ചവരുടെ കൂടി ദേശീയപതാകകൾ കോർണിഷിലെ കൊടിമരത്തിലുയർന്നു. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നടന്ന ലോകകപ്പ് യോഗ്യത റൗണ്ടിൽ ഏഷ്യയിൽനിന്ന് യോഗ്യത നേടിയ ജപ്പാൻ, സൗദി അറേബ്യ, തെക്കനമേരിക്കയിൽനിന്ന് ഖത്തറിലേക്ക് ടിക്കറ്റുറപ്പിച്ച എക്വഡോർ, ഉറുഗ്വായ് ടീമുകളുടെ ദേശീയ പതാകയാണ് വെള്ളിയാഴ്ചയോടെ നേരേത്ത യോഗ്യതനേടിയ ടീമുകൾക്കൊപ്പം കോർണിഷിൽ ഉയർന്നത്.
വിവിധ ടീമുകളുടെ ഖത്തറിലെ അംബാസഡർമാർ ലോകകപ്പിലെ പങ്കാളിത്തത്തിന്‍റെ പ്രതീകമായി ദേശീയ പതാകകൾ ഉയർത്തി. പ്രദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി സെക്രട്ടറി ജനറൽ ഹസൻ അൽ തവാദി, അസി. സെക്രട്ടറി ജനറൽ നാസർ അൽ ഖാതിർ എന്നിവർ പങ്കെടുത്തു.
സൗദി അറേബ്യയുടെ പതാക അംബാസഡർ മൻസൂർ ബിൻ ഖാലിദ് ബിൻ ഫർഹാൻ അൽ സൗദ്, ജപ്പാന്‍റെ ദേശീയപതാക അംബാസഡർ സതോഷി മിഡ, ഉറുഗ്വായ് ദേശീയ പതാക അംബാസഡർ ജോർജ് അന്‍റോണിയോ സെറി സ്റ്റർ സെനഗർ, എക്വഡോർ അംബാസഡർ െക്ലബർ മാഴ്സലോ നുനസ് സാൻസ് എന്നിവരാണ് പതാകകൾ ഉയർത്തിയത്. ആദ്യം യോഗ്യതനേടിയ 15 ടീമുകളുടെ പതാകകൾ നേരത്തേ തന്നെ കോർണിഷിലെ കൊടിമരത്തിൽ സ്ഥാനം പിടിച്ചിരുന്നു.
പുതുതായി നാല് ടീമുകൾ കൂടിയായതോടെ, ആകെ യോഗ്യത നേടിയ ടീമുകളുടെ എണ്ണം 19 ആയി. ഖത്തർ, ജർമനി, ഡെന്മാർക്, ബ്രസീൽ, ഫ്രാൻസ്, ബെൽജിയം, ക്രൊയേഷ്യ, സ്പെയിൻ, സെർബിയ, ഇംഗ്ലണ്ട്, സ്വിറ്റ്സർലൻഡ്, നെതർലൻഡ്സ്, അർജന്‍റീന, ഇറാൻ, സൗത് കൊറിയ ടീമുകളാണ് ഇതുവരെ യോഗ്യത നേടിയത്. ശേഷിക്കുന്ന 32ൽ, 11 ടീമുകൾ കൂടി ഒരാഴ്ചക്കുള്ളിൽ തീരുമാനമാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.