ദോഹ: ഖത്തര്‍ സ്റ്റാര്‍സ് ലീഗിെൻറ രണ്ടാം റൗണ്ടില്‍ അല്‍ഖോറിന് വ ിജയം. ദുഹൈലിനും റയ്യാനും സമനില. അല്‍സദ്ദ് സ്റ്റേഡിയത്തില്‍ വെള്ളിയാഴ്ച നടന്ന അല്‍റയ്യാന്‍- അല്‍ഗറാഫ മത്സരം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചു. ഇരു ടീമുകളും ആക്രമിച്ചു കളിച്ചെങ്കിലും ഗോള്‍ മാത്രം പിറന്നില്ല. വെള്ളിയാഴ്ച വഖ്റ അല്‍ജനൂബ് സ്റ്റേഡിയത്തില്‍ നടന്ന രണ്ടാം മത്സരത്തില്‍ അല്‍ഖോര്‍ എതിരില്ലാത്ത ഒരു ഗോളിന് ഉംസലാലിനെ തോല്പിച്ചു. 65ാം മിനിറ്റില്‍ അഹ്മദ് ഹമ്മൗദാനാണ് ഖോറിെൻറ വിജയഗോള്‍ നേടിയത്. വ്യാഴാഴ്ച അല്‍ജനൂബ് സ്റ്റേഡിയത്തില്‍ നടന്ന അല്‍ദുഹൈല്‍ അല്‍അറബി മത്സരവും സമനിലയില്‍ കലാശിച്ചു. ഇരു ടീമുകളും ഓരോ ഗോള്‍ വീതം സ്കോര്‍ ചെയ്തു.
ഏഴാം മിനിറ്റില്‍ യൂസുഫ് മസാകിനിയുടെ ഗോളിലൂടെ അല്‍ദുഹൈല്‍ ലീഡ് നേടിയെങ്കിലും 40ാം മിനിറ്റില്‍ ആരോണ്‍ ഗുന്നാര്സണിെൻറ ഗോളിലൂടെ അല്‍അറബി തിരിച്ചടിച്ചു. രണ്ടാം പകുതിയില്‍ ലീഡ് നേടാന്‍ ഇരു ടീമുകളും കിണഞ്ഞു പരിശ്രമിച്ചെങ്കിലും ഗോള്‍ മാത്രം പിറന്നില്ല. വ്യാഴാഴ്ച നടന്ന രണ്ടാം മത്സരത്തില്‍ അല്‍വഖ്റ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് ഖത്തര്‍ സ്പോര്‍ട്സ് ക്ലബിനെ തോല്പിച്ചു. അല്‍സദ്ദ് സ്റ്റേഡിയത്തിലായിരുന്നു മത്സരം. ആദ്യ മത്സരത്തില്‍ സദ്ദിനോട് ഒന്നിനെതിരെ നാലുഗോളുകള്‍ക്ക് തോറ്റ വഖ്റക്ക് ഈ വിജയം ആശ്വാസമായി. 39ാം മിനിറ്റില്‍ അലെജാന്ദ്രോ ജിമേനയുടെ സെല്‍ഫ് ഗോളിലൂടെയാണ് വഖ്റ മുന്നിലെത്തിയത്. 69ാം മിനിറ്റില്‍ പകരക്കാരൻ ഇസ്മാഈല്‍ മുഹമ്മദിെൻറ ഗോളിലൂടെ വഖ്റ ലീഡുയര്‍ത്തി. ലീഗില്‍ ഖത്തര്‍ സ്പോര്‍ട്സ് ക്ലബിെൻറ തുടര്‍ച്ചയായ രണ്ടാം തോല്‍വിയായിരുന്നു ഇത്. ആദ്യ മത്സരത്തില്‍ ദുഹൈലിനോടും തോറ്റിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.