കെ.എം.സി.സി സ്പോർട്സ് വിങ് കായികോത്സവ് സീസൺ രണ്ടിന്‍റെ ഭാഗമായ പി.എ. മുബാറക് മെമ്മോറിയൽ അഖിലേന്ത്യ ഫൈവ്സ് ഫുട്ബാൾ അബുഹമൂർ അൽജസീറ സ്റ്റേഡിയത്തിൽ തുടങ്ങിയപ്പോൾ
ദോഹ: ഖത്തർ കെ.എം.സി.സി സംസ്ഥാന സ്പോർട്സ് വിങ് കായികോത്സവ് സീസൺ രണ്ടിന്‍റെ ഭാഗമായി സംഘടിപ്പിക്കുന്ന പി.എ. മുബാറക് മെമ്മോറിയൽ അഖിലേന്ത്യ ഫൈവ്സ് ഫുട്ബാളിന് അബുഹമൂർ അൽജസീറ സ്റ്റേഡിയത്തിൽ തുടങ്ങി.
മാർച്ച് നാലിന് നടന്ന മത്സരങ്ങളിൽ നാസ് ഗാർഡ് ഏഴിമല ബ്രദേഴ്സ്, ഓർബിറ്റ് എഫ്.സി, ലാൽ കെയർസ് ഖത്തർ, സിറ്റി എക്സ്ചേഞ്ച്, സതേൺ സ്റ്റാർ എസ്.സി, വാക് എഫ്.സി, ഡേസൽ ഖത്തർ, ഫ്രൈഡേ എഫ്.സി, കടപ്പുറം എഫ്.സി, എസ്ദാൻ എഫ്.സി വക്ര, കെ.എം.സി.സി വണ്ടൂർ, കോഴിക്കോട് എഫ്.സി, ക്രസന്‍റ് പ്രോപർട്ടീസ് എഫ്.സി, സോക്കർ എഫ്.സി എന്നീ 14 ടീമുകൾ പ്രീക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത നേടി.
പ്രീ ക്വാർട്ടർ, ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ മാർച്ച് 18ന് ഹാമിൽട്ടൻ സ്കൂൾ ഗ്രൗണ്ടിൽ രാവിലെ 6.45 മുതൽ നടക്കും. കെ.എം.സി.സി പ്രസിഡന്‍റ് എസ്.എ.എം ബഷീർ ടൂർണമെന്‍റ് ഉദ്ഘാടനം ചെയ്തു. സിറ്റി എക്സ്ചേഞ്ച് പ്രതിനിധികളായ ഷാനിബ്, ഹുസൈൻ, കെ.എം.സി.സി ജനറൽ സെക്രട്ടറി അസീസ് നരിക്കുനി, മുസ്തഫ ഏലത്തൂർ, സ്‌പോർട്സ് വിങ് ചെയർമാൻ സിദ്ദീഖ് വാഴക്കാട്, ടൂർണമെന്‍റ് കൺവീനർ താഹിർ പട്ടാര, അബ്ദുൽ നാസർ നാച്ചി, ബഷീർ ഖാൻ, നാസർ തൃശൂർ, സിദ്ദീഖ് പറമ്പൻ, എം.പി. ഫൈറോസ്, മുഹമ്മദ് ചൂലൂർ, അബ്ദുറഹൂഫ് കൊണ്ടോട്ടി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.