ദോഹ: ഖത്തർ ഇസ്ലാമിക മതകാര്യ വകുപ്പിന് കീഴിൽ ശൈഖ് അബ്ദുല്ലാഹ് ബിൻ സൈദ് ആലു മഹ്മൂദ് ഇസ്ലാമിക് കൾചറൽ സെന്ററും സംയുക്തമായി മലയാaളി കുടുംബങ്ങൾക്കായി ഫാമിലി കോൺഫറൻസും കൗമാരക്കാരായ വിദ്യാർഥികൾക്കായി ടീൻസ്പേസും സംഘടിപ്പിക്കുന്നു. ‘വിശ്വാസ വിശുദ്ധി, സംതൃപ്ത കുടുംബം’ എന്ന വിഷയത്തിൽ വെള്ളിയാഴ്ച വൈകീട്ട് 6.30 മുതൽ ദോഹ ബിൻ സൈദ് ഓഡിറ്റോറിയത്തിലാണ് ഫാമിലി കോൺഫറൻസ്.
ശനിയാഴ്ച വൈകീട്ട് 6.30ന് ഏഷ്യൻ ടൗൺ ക്രിക്കറ്റ് സ്റ്റേഡിയം വി.ഐ.പി റീക്രിയേഷൻ ഹാളിൽ കൗമാരക്കാരായ വിദ്യാർഥികൾക്കു മാത്രമായി നടത്തപ്പെടുന്ന ടീൻസ്പേസ് പരിപാടിയും നടക്കും. നൈതികമായ ജീവിത മൂല്യങ്ങളും ധാർമിക പാഠങ്ങളും പുതിയ തലമുറക്ക് പകർന്നുനൽകുകയും ലഹരി പോലുള്ള മാരകമായ സാമൂഹിക തിന്മകളെക്കുറിച്ച് അവബോധം നൽകുകയും ചെയ്യുക എന്നതാണ് പരിപാടിയുടെ മുഖ്യ ലക്ഷ്യം. കൂടാതെ കൗമാരക്കാരായ വിദ്യാർഥികൾ നേരിടുന്ന വിവിധങ്ങളായ മാനസിക വെല്ലുവിളികൾക്കുള്ള പ്രതിവിധിയും സമ്മേളനം ചർച്ച ചെയ്യും.
ഫാറൂഖ് ട്രെയിനിങ് കോളജ് പ്രഫസറും പ്രഭാഷകനുമായ ഡോ. ജൗഹർ മുനവ്വറാണ് രണ്ടു പരിപാടികളിലും വിഷയാവതരണം നടത്തുന്നത്. ടീൻസ്പേസിൽ പങ്കെടുക്കുന്ന വിദ്യാർഥികൾക്ക് അദ്ദേഹവുമായി സംവദിക്കാനുള്ള അവസരവും ഉണ്ടായിരിക്കും. പരിപാടികളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് വിശദ വിവരങ്ങൾക്കായി 6000 4485 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.