മുശൈരിബ് മ്യൂസിയവും അൽ മർഖിയ ഗാലറിയും സംയുക്തമായി സംഘടിപ്പിച്ച കലാപ്രദർശനം
ദോഹ: മുശൈരിബ് മ്യൂസിയവും അൽ മർഖിയ ഗാലറിയും സംയുക്തമായി ‘സവാഇദ്’ എന്ന പേരിൽ സമകാലിക കലാ പ്രദർശനം ആരംഭിച്ചു. രാഷ്ട്ര നിർമാണത്തിൽ സംഭാവന നൽകിയ പൂർവികരുടെ കഥകൾ പറയുന്ന പ്രദർശനം ബിൻ ജൽമൂദ് ഹൗസിലാണ് ഒരുക്കിയിട്ടുള്ളത്.
കൈകൾ എന്നർഥം വരുന്ന സവാഇദ് എന്ന പേര് പ്രദർശനത്തിന് നൽകിയത് ഖത്തറിന്റെ പുരോഗതിയെ രൂപപ്പെടുത്തിയ കഠിനാധ്വാനം, നിശ്ചയദാർഢ്യം, സഹകരണം, അഭിലാഷം തുടങ്ങിയ മൂല്യങ്ങളെ ഉദ്ഘോഷിക്കാനാണ്.
അഹമ്മദ് നൂഹ്, ഇസ്മായിൽ അസ്സാം, അമാൽ അൽ ആതിം, ഹയ്യാൻ മുനവ്വർ, ഐഷ അൽ സുലൈതി, ഫാത്തിമ അൽ ഷെബാനി, ഫാത്തിമ അൽ നയിമി, മുബാറക് അൽ മാലിക്, മുഹമ്മദ് അൽ ഹമദി, മർയം അൽ മുല്ല, നാസർ അൽ അതിയ, ഹാല അൽ ജഅ്ഫരി, ഹനാദി അൽ ദർവിഷ് എന്നിവരുടെ കലാവിരുതുകൾ പ്രദർശനത്തിലുണ്ട്. ബഷീർ മുഹമ്മദാണ് ക്യൂറേറ്റർ. വ്യക്തിഗത സംഭാവനകൾ എങ്ങനെ സമൂഹങ്ങളെയും രാഷ്ട്രങ്ങളെയും രൂപപ്പെടുത്തുന്നു എന്ന് ചിന്തിക്കാൻ അവസരമൊരുക്കുന്നതാണ് പ്രദർശനമെന്ന് മ്യൂസിയം ജനറൽ മാനേജർ അബ്ദുല്ല അൽ നാമ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.